Section

malabari-logo-mobile

കലാമിന്റെ പുസ്‌തകം വിവര്‍ത്തനം ചെയ്‌ത എഴുത്തുകാരിക്ക്‌ പ്രകാശന ചടങ്ങില്‍ വിലക്ക്‌

HIGHLIGHTS : തൃശൂര്‍: എ പി ജെ അബ്ദുല്‍കലാമിന്റെ 'Transcendence My Spiritual Experience with Pramukh Swamiji' എന്ന പുസ്‌തകത്തിന്റെ മലയാള വിവര്‍ത്തനത്തിന്റെ പ്രകാ...

images copyതൃശൂര്‍: എ പി ജെ അബ്ദുല്‍കലാമിന്റെ ‘Transcendence My Spiritual Experience with Pramukh Swamiji’ എന്ന പുസ്‌തകത്തിന്റെ മലയാള വിവര്‍ത്തനത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിവര്‍ത്തകയെ വിലക്കിയ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം. പുസ്‌തകം വിവര്‍ത്തനം ചെയ്‌ത എഴുത്തുകാരി ശ്രീദേവി എസ്‌ കര്‍ത്തയെയാണ്‌ കറന്റ്‌ ബുക്‌സ്‌ തങ്ങളുടെ പുസ്‌തക പ്രകാശന ചടങ്ങില്‍ നിന്നും വിലക്കിയിരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്‌. വിലക്കിയതിനെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ പ്രതി്‌ഷേധമാണ്‌ ഉര്‍ന്നു കൊണ്ടിരിക്കുന്നത്‌.

പുസ്‌തക പ്രകാശന ചടങ്ങില്‍ അതിഥിയായി എത്തുന്ന ബ്രഹ്മവിഹാരി ദാസ്‌ സ്വാമിയുടെ നിബന്ധന അനുസരിച്ചാണ്‌ വിവര്‍ത്തകയെ പ്രകാശന ചടങ്ങില്‍ പങ്കെടുപ്പിക്കേണ്ടെന്ന്‌ തീരുമാനിച്ചിരിക്കുന്നത്‌. താന്‍ ഇരിക്കുന്ന വേദിയില്‍ സ്‌ത്രീകള്‍ ഇരിക്കാന്‍ പാടില്ലെന്ന നിബന്ധനയാണ്‌ സ്വാമി മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌. കൂടാതെ തനിക്ക്‌ മുന്‍നിരയില്‍ സ്ഥാനം നല്‍കണമന്നും തന്റെ ശിഷ്യര്‍ക്കും ആ നിരയില്‍തന്നെ മൂന്ന്‌ സീറ്റുകള്‍ നല്‍കണമെന്നുമാണ്‌ സ്വാമി മുന്നോട്ടു വെച്ചിട്ടുള്ള നിബന്ധന.

sameeksha-malabarinews

ശ്രീദേവി എസ്‌ കര്‍ത്ത തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ ഇട്ട കുറിപ്പിലൂടെയാണ്‌ കറന്റ്‌ ബുക്‌സ്‌ ഏര്‍പ്പെടുത്തിയ വിലക്കിനെ കുറിച്ച്‌ പുറം ലോകമറിയുന്നത്‌.

എഴുത്തുകാരിക്ക്‌ നേരിട്ട ഈ വിലക്കിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ്‌ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!