Section

malabari-logo-mobile

കരുളായിയില്‍ സഹോദരിയെ കൊന്ന യുവാവ്‌ അറസ്‌റ്റില്‍

HIGHLIGHTS : കൊലക്ക്‌ കാരണം ഫോണ്‍വിളി നിലമ്പൂര്‍: യുവതിയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ സഹോദരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കരുളായി പിലാക്കോട്ടുംപാടം വാളാംപറമ്പ...


Untitled-2 copyനിലമ്പൂര്‍: യുവതിയെ കഴുത്തറുത്ത്‌ കൊന്ന കേസില്‍ സഹോദരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കരുളായി പിലാക്കോട്ടുംപാടം വാളാംപറമ്പന്‍ മുനീറിനെ(24)യാണ്‌ നിലമ്പൂര്‍ എസ്‌ ഐ അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. മാനന്തവാടിയില്‍ വെച്ച്‌ ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ വെച്ചാണ്‌ പിടികൂടിയത്‌. ഇയാള്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ബൈക്കും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. തിങ്കളാഴ്‌ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. ഐ പി സി 302 വകുപ്പ്‌ അനുസരിച്ചാണ്‌ കൊലക്കുറ്റത്തിന്‌ കേസെടുത്തിരിക്കുന്നത്‌.

മുനീറിന്റെ സഹോദരി ഫസീല(27)യെ കഴിഞ്ഞ 16 ാം തിയ്യതി രാവിലെയാണ്‌ കിടപ്പുമുറിയില്‍ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

sameeksha-malabarinews

മുനീറിന്റെ മൂത്ത സഹോദരിയാണ്‌ ഫസീല. നോമ്പു തുടങ്ങിയതിനു ശേഷം കുറച്ചു ദിവസം സ്വന്തം വീട്ടില്‍ താമസിക്കാനെത്തിയതായി ഫസീലയുടെ ഭര്‍ത്താവ്‌ വളാഞ്ചേരി സ്വദേശി വടക്കുമ്പുറം വീട്ടില്‍ കുഞ്ഞിമൊയ്‌തീനാണ്‌ കരുളായിയിലെ വീട്ടില്‍ കൊണ്ടുചെന്നാക്കിയത്‌. ഫസീല പലപ്പോഴും ഏറെ നേരം ആര്‍ക്കോ ഫോണ്‍ ചെയ്യാറുണ്ടായിരുന്നെന്നും ഇതെ കുറിച്ച്‌ മുനീര്‍ ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ വിളിച്ച നമ്പര്‍ ഡിലീറ്റ്‌ ചെയ്യുകയുമായിരുന്നു. ഇതെ ചൊല്ലിയുണ്ടായ വഴക്കാണ്‌ പിന്നീട്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. കൊല നടത്തുന്നതിന്‌ അഞ്ചുദിവസം മുമ്പ്‌ മുനീര്‍ കത്തി മൂര്‍ച്ചകൂട്ടുന്ന ആളെ വിളിച്ചുവരുത്തി കത്തി മൂര്‍ച്ച കൂട്ടുകയും ചെയ്‌തിരുന്നു.

സംഭവ ദിവസം നോമ്പായതിനാല്‍ അത്താഴം കഴിച്ച്‌ എല്ലാവരും വീണ്ടും ഉറങ്ങാന്‍ കിടന്നെങ്കിലും മുനീര്‍ ഉറങ്ങിയില്ല. എട്ടുമണിയോടെ പിതാവ്‌ പുറത്തേക്ക്‌ പോയപ്പോള്‍ ആ മുറിയില്‍ കയറിക്കിടന്നു. പിന്നീട്‌ 8.55 ഓടെ മാതാവ്‌ പാലുമായി പുറത്തേക്ക്‌ പോയതോടെ ഫസീല ഉറങ്ങിക്കിടന്ന മുറിയില്‍ കയറുകയും നേരത്തെ കരുതിയ കത്തി ഉപയോഗിച്ച്‌ കഴുത്തറുക്കുകയുമായിരുന്നത്രെ. മരണവെപ്രാളത്തിനിടെ ഫസീലയുടെ ശരീരത്തില്‍ പലയിടത്തും ചെറിയ മുറിവുകള്‍ പറ്റിയിട്ടുണ്ട്‌. എന്നാല്‍ താന്‍ ആര്‍ക്കും ഫോണ്‍ ചെയ്‌തിരുന്നില്ലെന്ന്‌ ഫസീല മുനീറിനോട്‌ പറഞ്ഞിരുന്നു. കൊലക്ക്‌ ഉപയോഗിച്ച കത്തി പുതപ്പിനുള്ളില്‍ ഒളിപ്പിച്ച ശേഷം കുളിച്ച്‌ വൃത്തിയായ ശേഷമാണ്‌ മുനീര്‍ പുറത്തുപോയതെന്നും 5000 രൂപ കരുതിയരുന്നതായും പോലീസ്‌ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!