Section

malabari-logo-mobile

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യോമഗതാഗതം പുനരാരംഭിച്ചു

HIGHLIGHTS : കോഴിക്കോട്‌: കരിപ്പൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ പ്രവര്‍ത്തനം അവതാളത്തിലായ വ്യോമഗാതഗം പുനരാരംഭ...

calicut airportകോഴിക്കോട്‌: കരിപ്പൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ പ്രവര്‍ത്തനം അവതാളത്തിലായ വ്യോമഗാതഗം പുനരാരംഭിച്ചു. രണ്ട്‌ വിമാനങ്ങള്‍ കരിപ്പൂരിലിറങ്ങി. വിമനത്താവളത്തിന്റെ പൂര്‍ണമായ ചുമതല ഇപ്പോള്‍ സംസ്ഥാന പോലീസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിഐഎസ്‌എഫ്‌ ജവാന്റെ മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം ചെയ്യും. വെടിവെപ്പ്‌ സംബന്ധിച്ച അന്വേഷണത്തിന്‌ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ ഡിവൈഎസ്‌പി ഷറഫുദ്ദീന്‍ മേല്‍നോട്ടം വഹിക്കും. കരിപ്പൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായി മലപ്പുറം എസ്‌പി അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട്‌ വ്യോമയാന മന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ യോഗം ചേരും ജോയിന്റ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ വ്യോമയാന മന്ത്രാലയം അറിയിച്ചു.

sameeksha-malabarinews

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും എന്താണ്‌ സംഭവിച്ചതെന്നം പോലീസ്‌ അന്വേഷിച്ച്‌ വരകയാണെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു.

 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘര്‍ഷം;സിഐഎസ്‌എഫ്‌ ജവാന്‍ വെടിയേറ്റു മരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!