Section

malabari-logo-mobile

കരിപ്പൂരില്‍ മൂന്നരകിലോ സ്വര്‍ണം പിടികൂടി

HIGHLIGHTS : കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മൂന്നരകിലോ സ്വര്‍ണം പിടികൂടി. കഷ്‌ണങ്ങളാക്കി സീറ്റിനടിയില്‍ ലൈഫ്‌ ജാക്കറ്റ്‌ അറയില്‍ സൂക്ഷിച്ച സ്...

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മൂന്നരകിലോ സ്വര്‍ണം പിടികൂടി. കഷ്‌ണങ്ങളാക്കി സീറ്റിനടിയില്‍ ലൈഫ്‌ ജാക്കറ്റ്‌ അറയില്‍ സൂക്ഷിച്ച സ്വര്‍ണമാണ്‌ കണ്ടെടുത്തത്‌.

ഇന്‍ഡികോ എയര്‍വെയ്‌സ്‌ വിമാനത്തില്‍ കസ്‌റ്റംസിന്റെ ദൈനംദിന പരിശോധനയ്‌ക്കിടെ ജാക്കറ്റില്‍ നിന്നും സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. 14 കഷ്‌ണങ്ങളാണ്‌ കണ്ടെടുത്തത്‌.

sameeksha-malabarinews

ദുബായില്‍ നിന്ന്‌ കരിപ്പൂരിലെത്തിയതാണ്‌ വിമാനം. സ്വര്‍ണം കടത്തിയ യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. വിമാന ജീവനക്കാരുടെയോ, ശുചീകരണ തൊഴിലാളികളുടെയോ സഹായത്തോടെ പുറത്ത്‌ കടത്താനുള്ള ശ്രമമായിരുന്നുവെന്ന്‌ സംശയിക്കുന്നുണ്ട്‌. പിടികൂടിയ സ്വര്‍ണത്തിന്‌ ഇന്ത്യന്‍ വിപണിയില്‍ 93 ലക്ഷത്തോളം രൂപ വിലവരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!