Section

malabari-logo-mobile

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം തള്ളിക്കളയാനാവില്ലെന്ന് കാരാട്ട്

HIGHLIGHTS : ന്യൂ ഡല്‍ഹി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനസാധ്യത തള്ളാതെ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സി പി ഐ പാര്‍ട്ടി പരിപാടി

Prakash_Karatന്യൂ ഡല്‍ഹി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനസാധ്യത തള്ളാതെ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സി പി ഐ പാര്‍ട്ടി പരിപാടി നടപ്പാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിനുള്ള ചര്‍ച്ചകള്‍ക്ക് സഹായകരമാകുമെന്ന് കാരാട്ട് പറഞ്ഞു.

കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒന്നാകുക എന്ന ആശയത്തെ പൂര്‍ണ്ണമായും തള്ളുന്നില്ല എന്ന നിലാപാടാണ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് വ്യക്തമാക്കിയത്. പരിപാടിയുടെ അടിസ്ഥാനത്തില്‍ ലയനം വേണം എന്നതാണ് സി പി എം നിലപാടെന്ന് കാരാട്ട് പറഞ്ഞു.

sameeksha-malabarinews

ഇപ്പോള്‍ സി പി ഐ ഒരു പരിപാടി അംഗീകരിച്ചു. ഇത് സി പി എം പഠിക്കും. എങ്ങനെ ഒന്നാകാം എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തും. ഇത് ഘട്ടം ഘട്ടമായി നടക്കണം. കമ്മ്യൂണിസ്റ്റുകള്‍ ഒന്നിച്ചു വരണം എന്ന് ആരാണ് ആഗ്രഹിക്കാത്തത്. ഞങ്ങള്‍ എതിരല്ല. അത് എങ്ങനെ വേണം എന്ന കാര്യത്തിലാണ് ചര്‍ച്ച വേണ്ടതെന്നും കാരാട്ട് പറഞ്ഞു.

സി പി ഐയുടെ പാര്‍ട്ടി പരിപാടി പുനരേകീകരണ ചര്‍ച്ചകളെ സഹായിക്കുമെന്നും സി പി ഐയുടെ പരിപാടി പഠിച്ച ശേഷം നിലപാടു വ്യക്തമാക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!