Section

malabari-logo-mobile

കടല്‍കൊല; ഇറ്റലിക്ക് മുമ്പില്‍ ഇന്ത്യ മുട്ടിലിഴയുന്നു.

HIGHLIGHTS : ദില്ലി : കൊല്ലത്തെ മത്സ്യതൊഴിലാളികളെ ഇറ്റാലിയന്‍

ദില്ലി : കൊല്ലത്തെ മത്സ്യതൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവം അന്വേഷിക്കാന്‍ കേരളത്തിന് അധിക്കാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാറിനുവേണ്ടി അഡീഷണല്‍ സോളിസ്റ്റര്‍ ജനറലാണ് നിലപാട് വ്യക്തമാക്കിയത്. സംഭവം നടന്നത് അന്താരാഷ്ട്ര കപ്പല്‍ ചാനലിലാണെന്നും ഇവിടം കേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷന്റെയും അധികാര പരിധിയിലെല്ലെന്നും അതിനാല്‍ കപ്പല്‍ തടഞ്ഞുവെക്കാന്‍ കേരള പോലീസിന് അധികാരമില്ലെന്നുമാണ് കേന്ദ്ര നിലപാട്.

ഇതെ നിലപാടാണ് ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി ഹാജരായവരും ഉന്നയിച്ചത്. കേരളത്തിന് കേസ്സെടുക്കാന്‍ അവകാശമില്ലെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ഇറ്റാലിയന്‍ നാവികരെ വിട്ടയക്കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടെത്.
എന്നാല്‍ ഈ നിലപാടിനെ കേരളം കോടതിയില്‍ എതിര്‍ത്തില്ല. മാത്രമല്ല ഇതുവരെ ഹാജരായിരുന്ന എം.ടി രമേശ് ബാബുവിനെ മാറ്റി എം.ടി ജോര്‍ജ്ജാണ് കേരളത്തിനുവേണ്ടി ഹാജരായത്.

sameeksha-malabarinews

ജസ്റ്റിസുമാരായ ആര്‍എം ലോധയും എച്ചഎല്‍ ഗോഖലയും അടങ്ങിയ ബഞ്ചിന് മുന്നിലാണ് കേസ് പരിഗണനയ്‌ക്കെത്തിയത്. കേന്ദ്ര നിലപാടിനെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച മത്സ്യ തൊഴിലാളികള്‍ ഇന്ത്യക്കാരാണെന്ന് ഓര്‍ക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. വെടിപ്പ എവിടെയാണെന്ന തര്‍ക്കം നിലനില്‍കെ സംഭവം നടന്നത് കപ്പല്‍ ചാലിലാണെന്ന നിലപാട് എങ്ങനെയെടുത്തുവെന്ന് കോടതി ചോദിച്ചു.

കേന്ദ്ര നിലപാടിനെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. എ.കെ ആന്റണി ഉറപ്പുപറഞ്ഞ കാര്യം അട്ടിമറിക്കപ്പെട്ടത് കോണ്‍ഗ്രസിന് ക്ഷീണമായി . സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയാണിതെന്നും കൊലയാളികള്‍ക്കവേണ്ടി കേന്ദ്രം കൂറുമാറിയെന്നും പ്രതിപക്ഷ നേതാവ് വി.എസ് ആഞ്ഞടിച്ചു. ഉത്തരവാദിത്വം നിര്‍വ്വഹിക്കാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് അതിക്രൂരമായി പോയെന്നാണ് നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്റെ മകന്‍ ഡെറിക്ക് പ്രതികരിച്ചത്.

കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെയാണ് കേസെടുത്തതെന്നും കൊലനടന്നത് ഇന്ത്യന്‍ അതിര്‍ത്തിക്കുളിലാണെന്നും, അതിനാല്‍ കേസ് നിലനില്‍കുമെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.

കേന്ദ്രനിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് കെ.എം മാണി വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ഇറ്റാലിയന്‍ ബന്ധമാണ് കേന്ദ്രവും കേരളവും തമ്മിലുള്ള ഈ ഒത്തുകളിക്ക് പിന്നിലെന്നും കടല്‍കൊല സംബന്ധിച്ച തെളിവുകള്‍ നശിപ്പിച്ചതായും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ മലക്കംമറിഞ്ഞെന്ന് ആര്‍ച്ച് ബിഷപ്പ് ഫാദര്‍ സൂസാപാക്യം പറഞ്ഞു. മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കേണ്ട നീതി നിഷേധിച്ചാകരുത് നയതന്ത്ര ബന്ധം നിലനിര്‍ത്തേണ്ടതെന്ന് അദേഹം കൂട്ടിചേര്‍ത്തു.

കേന്ദ്രത്തിന്റെ നിലപാടുമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപിച്ചത് അവിശ്വസിക്കേണ്ടതില്ലെന്നാണ് മന്ത്രി ഷിബു ബേബിജോണ്‍ പ്രതികരിച്ചത്.
കേന്ദ്രം അടിയന്തിരമായി നിലപാട് തിരുത്തണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മത്സ്യതൊഴിലാളികള്‍ക്ക് നീതി നിഷേധിച്ച് കൊണ്ട് കൊലനടത്തിയ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി കേന്ദ്ര കേരള സര്‍ക്കാരുകളിലെയും സഭാനേതൃത്വങ്ങളിലേയും ചില ഉന്നതര്‍ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വനവതിന്റെ തുടര്‍ച്ചയാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ മലക്കം മറിച്ചിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!