Section

malabari-logo-mobile

കടലിലെ കൊലപാതകം; എഫ്.ഐ.ആര്‍ തിരുത്തണം-ജലിസ്റ്റിന്റെ ഭാര്യ. 25 ലക്ഷം കെട്ടിവെക്കണം ഹൈക്കോടതി

HIGHLIGHTS : നീണ്ടകര: കടലില്‍ വെച്ച് ഇറ്റാലിയന്‍ നാവികര്‍ മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ തയ്യാറാക്കിയ

നീണ്ടകര: കടലില്‍ വെച്ച് ഇറ്റാലിയന്‍ നാവികര്‍ മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ തയ്യാറാക്കിയ എഫ്.ഐ.ആര്‍ നാവികരെ സഹായിക്കുന്നുണ്ടെന്നും അതു തിരുത്തണമെന്നും വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലിസ്റ്റിന്റെ ഭാര്യ ഡോറ. മുഖ്യമന്ത്രിക്കയച്ച പരാതിയിലാണ് അവര്‍ ഈ ആവശ്യമുന്നയിച്ചത്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കടലിലെ വെടിവെപ്പ് സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങി. അന്വേഷണ ഏജന്‍സികള്‍ അനുവദിക്കുകയാണെങ്കില്‍ 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെച്ച് കപ്പല്‍ കൊണ്ടു പോകാമെന്നാണ് ഉത്തരവ്.

ഇതിനിടെ ഇറ്റലി നാവികര്‍ക്കു വേണ്ടി സമ്മര്‍ദ്ദം മുറുക്കുകയാണ്. സംഭവം നടന്നത്, അന്താരാഷ്ട്രകപ്പല്‍ ചാലിലാണെന്നും ആയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത് കേരളത്തിലല്ല എന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അവര്‍. ഇറ്റാലിയന്‍ വിദേശ കാര്യസഹമന്ത്രി ഇന്ത്യന്‍ നയതന്ത്രകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തി.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടേക്കുമെന്ന് സൂചനയുണ്ട്.
ഈ വിഷയത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്ത്യന്‍ നിലപാടിനെതിരെ സംസാരിച്ചതിനെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തുവന്നു. മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവം അതിഗൗരവമായി കാണുമെന്നും ഇറ്റലിയുടെ ഒരു തടസ്സ വാദവും കേരളം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നവര്‍ക്കു വേണ്ടി വത്തിക്കാന്‍ ഇടപ്പെട്ടാലും അനുസരിക്കില്ല സൂസാപാക്യം പ്രതികരിച്ചു.
കര്‍ദ്ദിനാളിന്റെ പ്രസ്താവന അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവിച്ചു. കര്‍ദ്ദിനാളിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പട്ടതാണെന്ന് സിബിസിഐ പറഞ്ഞു. കേരളത്തിലെ മന്ത്രിമാരുടെ കൂറ് ആരോടാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാനപ്രസിഡണ്ട വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!