Section

malabari-logo-mobile

ഓള്‍ കേരള ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 റാങ്ക് ഹേള്‍ഡേഴ്‌സ് 1,87,018 രൂപ സംഭാവന നല്‍കി

HIGHLIGHTS : തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഓള്‍ കേരള ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 റാങ്ക് ഹേള്‍ഡേഴ്‌സ് 1,87,018 രൂപ സംഭാവന നല്‍കി. ആരോഗ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഓള്‍ കേരള ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 റാങ്ക് ഹേള്‍ഡേഴ്‌സ് 1,87,018 രൂപ സംഭാവന നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ഓള്‍ കേരള ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 റാങ്ക് ഹേള്‍ഡേഴ്‌സ് സംസ്ഥാന ഭാരവാഹികള്‍ ഈ തുകയുടെ ഡി.ഡി. കൈമാറി.

ആരോഗ്യ വകുപ്പിലെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിനായി 150 ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിച്ച സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും നന്ദിയറിയിച്ചു കൊണ്ടാണിവര്‍ തുക കൈമാറിയത്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ തസ്തികകള്‍ സൃഷ്ടിച്ചത്. തങ്ങളെപ്പോലെയുള്ളവര്‍ക്ക് ആശ്വാസകരമാണ് ഇതെന്നും ഭാരവാഹികള്‍ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!