Section

malabari-logo-mobile

ഓപ്പണ്‍ ഹൗസ്: എംബസി തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് ഇന്ത്യന്‍ സമൂഹം

HIGHLIGHTS : ദോഹ: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്താനുള്ള തീരുമാനം നിര്‍ഭാഗ്യകരവും ജനാധിപത്യ

al_baraha_dohaദോഹ: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്താനുള്ള തീരുമാനം നിര്‍ഭാഗ്യകരവും ജനാധിപത്യ രീതികള്‍ക്ക് യോജിക്കാത്തതുമാണെന്ന് വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനാ നേതാക്കളും ഇന്ത്യന്‍ പൗരന്‍മാരും  അഭിപ്രായപ്പെട്ടു. ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ മാധ്യമങ്ങളെ എംബസി ഓപ്പണ്‍ ഹൗസില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള തീരുമാനത്തോട് ഒരു നിലക്കും യോജിക്കാനാവില്ലെന്ന് സംഘടന നേതാക്കള്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നിരിക്കെ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ചില വിദേശ മാധ്യമ പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരെ ഓപ്പണ്‍ ഹൗസില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള തീരുമാനം ശരിയല്ലെന്ന് കെ എം സി സി പ്രസിഡന്റ് പി എസ് എച്ച് തങ്ങള്‍ പ്രതികരിച്ചു. തീരുമാനം പിന്‍വലിച്ച് ഓപ്പണ്‍ ഹൗസ് പഴയ പടി തന്നെ നടത്തിക്കൊണ്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരും താഴ്ന്ന വരുമാനക്കാരുമായ തൊഴിലാളികള്‍ക്ക് ഏറെ ഉപകാരപ്രദമായ ഓപ്പണ്‍ ഹൗസ് പ്രവര്‍ത്തി ദിനങ്ങളില്‍ നടത്തുന്നതിനോടും കെ എം സി സിക്ക് യോജിപ്പില്ലെന്ന് ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സംഘടന പ്രസിഡന്റ് വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത നിലനിര്‍ത്താനും അവരുടെ ഉത്തരവാദിത്വം നിറവേറ്റാനും ഇന്ത്യന്‍ എംബസി അവസരമൊരുക്കി കൊടുക്കുകയാണ് വേണ്ടതെന്ന് ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ പ്രസിഡന്റ് പ്രദീപ് മേനോന്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഓപ്പണ്‍ ഹൗസിന് ശേഷം നടന്നിരുന്ന പത്രസമ്മേളനങ്ങളിലൂടെയാണ് പൊതുജനം അറിഞ്ഞിരുന്നത്. എംബസി ഓപ്പണ്‍ ഹൗസ് പ്രവര്‍ത്തി ദിനങ്ങളില്‍ നടത്തുന്നതിനോടും യോജിക്കാനാവില്ല. നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന താഴെക്കിടയിലുള്ള തൊഴിലാളികള്‍ക്ക് ദൂര സ്ഥലങ്ങളില്‍ നിന്നും ഇന്ത്യന്‍ എംബസിയില്‍ എത്താന്‍ നിരവധി തടസ്സങ്ങളുണ്ട്. പ്രവര്‍ത്തി ദിനങ്ങളില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുക വഴി സാധാരണക്കാരായ തൊഴിലാളികള്‍ക്ക് അവസരം നഷ്ടമാവുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംബസി ഓപ്പണ്‍ ഹൗസ് പ്രവര്‍ത്തി ദിവസങ്ങളിലേക്ക് മാറ്റുന്നതും മാധ്യമങ്ങളെ ഒഴിവാക്കിയ നടപടിയും പുനഃപ്പരിശോധിക്കണമെന്ന് കേരള ദേശീയ വേദി പ്രസിഡന്റ് അബ്ദുസ്സലാം കോഞ്ചാടത്ത് ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് നിരവധി കേസുകളില്‍ നേരത്തെ ഇന്ത്യന്‍ എംബസി നടപടികള്‍ സ്വീകരിച്ചിരുന്നതെന്ന് സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി എന്‍ ബാബുരാജ് ചൂണ്ടിക്കാട്ടി. ഓപ്പണ്‍ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.  ഓപ്പണ്‍ ഹൗസില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഉത്തരവാദിത്വമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചെയ്തിരുന്നത്.  മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിന് തടസ്സമാകുന്ന തീരുമാനം പിന്‍വലിക്കാന്‍ ഖത്തര്‍ ഇന്ത്യന്‍ എംബസി തയ്യാറാകണമെന്ന് ബാബുരാജ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയുടെ തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേകുറ്റ് പ്രതികരിച്ചു. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. അവരെക്കൂടി വിശ്വാസത്തിലെടുത്തായിരിക്കണം എംബസിയുടെ പ്രവര്‍ത്തനം- അദ്ദേഹം പറഞ്ഞു. തുടങ്ങിയ കാലം മുതല്‍ ഓപ്പണ്‍ ഹൗസിന്റെ ഭാഗമായിരുന്ന മാധ്യമ പ്രവര്‍ത്തകരെ അടുത്ത ഓപ്പണ്‍ ഹൗസ് മുതല്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ നിലപാട്. ഇതിന് പ്രത്യേക കാരണമൊന്നും എംബസി ചൂണ്ടിക്കാട്ടിയിട്ടില്ല. ഓപ്പണ്‍  ഹിസിലെ പ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പിന്നീട് അയച്ചു നല്കുമെന്നാണ് കഴിഞ്ഞ ദിവസം നല്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. ഖത്തറിലെ മാധ്യമങ്ങള്‍ ഇ ന്ത്യന്‍ സമൂഹത്തിന് ഉറച്ച പിന്തുണ നല്കുന്ന സ്ഥാപനങ്ങളാണെന്നും അവരെ ഒഴിവാക്കി എംബസി ഓപ്പണ്‍ ഹൗസ് നടത്തുന്നത് ശരിയല്ലെന്നും ഐ സി ബി എഫ് മുന്‍ വൈസ് പ്രസിഡന്റ് ഹ ബീബുന്നബി അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ ഓപ്പണ്‍ ഹൗ സിന്റെ ഭാഗമാണെന്നും അദ്ദേ ഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!