Section

malabari-logo-mobile

ഓണാഘോഷം’വെള്ളത്തില്‍’ ; കേരളം കുടിച്ചത് 200 കോടിക്ക്‌

HIGHLIGHTS : ഓണനാളില്‍ മലയാളി മദ്യത്തിനായി ചെലവഴിച്ചത് കോടികള്‍.

ഓണനാളില്‍ മലയാളി മദ്യത്തിനായി ചെലവഴിച്ചത് കോടികള്‍. ഉത്രാടത്തിനും തിരുവോണത്തിനും മാത്രം കുടിച്ചത് 200 കോടി രൂപയുടെ മദ്യം. ഇനി അവിട്ടം നാളിലെ പൊടിപൊടിച്ച കച്ചവടം കൂടി കൂട്ടുമ്പോള്‍ മദ്യ വില്‍പ്പനയിലെ സര്‍വ്വകാല റെക്കോര്‍ഡായി തീരുമിത്.

ചതയം ദിനവും ഒന്നാം തിയ്യതിയും ഒന്നിച്ചാവുന്നതും ഈ ദിവസങ്ങളില്‍ ‘ഡ്രൈഡെ’ ആയതും അവിട്ടം നാളിലെ വില്‍പ്പന കുതിച്ചു കയറാന്‍ ഇടയാക്കിയത് അനധികൃത വില്‍പ്പനക്കാര്‍ വ്യാപകമായി ഈ ദിവസങ്ങളിലേക്ക് മദ്യം വേടിച്ച് സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷങ്ങളിലെ ഓണത്തിന്റെ ആറൂ നാളുകളിലെ കണക്കനുസരിച്ച് 2009 ല്‍ 132 കോടിയുടെ മദ്യവും 2010 ല്‍ 156 കോടിയുടെ മദ്യവും 2011 ല്‍ 236 കോടിയുടെ മദ്യവുമാണ് വിറ്റഴിച്ചത്. എന്നാല്‍ ഈ വര്‍ഷം 300 കോടി കടക്കുമെന്നാണ് കണക്കാക്കുന്നത്. മഴപെയ്തു തണുത്ത കാലാവസ്ഥയും മദ്യത്തിന്റെ വില ഉയര്‍ന്നതുമാണ് ഈ സര്‍വ്വകാല റെക്കോര്‍ഡിന് കാരണമായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!