Section

malabari-logo-mobile

ഓക്‌സ്‌ഫോര്‍ഡ് സമാഹാരത്തിലേക്ക് ശാന്തകുമാറിന്റെ നാടകം

HIGHLIGHTS : ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച മലയാളം ദളിത് രചനകള്‍ സമാഹാരത്തില്‍ എ ശാന്തകുമാറിന്റെ നാടകം സ്വപ്‌നവേട്ട എന്ന നാടകമാണ് ഓക...

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച മലയാളം ദളിത് രചനകള്‍ സമാഹാരത്തില്‍ എ ശാന്തകുമാറിന്റെ നാടകം സ്വപ്‌നവേട്ട എന്ന നാടകമാണ് ഓക്‌സ്‌ഫോര്‍ഡ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളി നാടകകൃത്തിന്റെ രചന ഓക്‌സ്‌ഫോര്‍ഡ് സമാഹാരത്തില്‍ ഇടം നേടുന്നത്.

അരങ്ങിന്റെ സാമൂഹ്യ രാഷ്ട്രീയ പ്രയോഗ സാധ്യതകള്‍ തിരിച്ചറിഞ്ഞ ശാന്തകുമാറിന് നേരത്തെ കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വേട്ടയാടപ്പെടുന്ന യുവത്വത്തിന്റെ സ്വപ്‌നങ്ങളും, തൊഴിലില്ലായിമയുടെ ഭീകരതയുമാണ് സ്വപ്‌നവേട്ടയുടെ ഇതിവൃത്തം.
ലേഖന വിഭാഗത്തില്‍ സാംസ്‌കാരിക വിമര്‍ശകനായിരുന്ന എ. സോമന്റെ തമ്പ്രാക്കന്‍മാരുടെ മടക്കം, രാഘന്‍ അത്തോളി, കവിയൂര്‍ മുരളി, ശിവദാസ് പുറമേരി, എസ്. ജോസഫ്, പൊയ്കയില്‍ അപ്പച്ചന്‍ എന്നിവരുടെ കവിതകള്‍. സി. അയ്യപ്പന്‍, ടി.കെ.സി. വടുതല, പി.എ ഉത്തമന്‍ എന്നിവരുടെ കഥകള്‍ . ആത്മകഥ-ജീവചരിത്ര വിഭാഗത്തില്‍ കല്ലേന്‍ പൊക്കുടന്‍, വേലായുധന്‍ പണിക്കശ്ശേരി എന്നിവരുടെ രചനകള്‍ തുടങ്ങിയവ സമാഹാരം ഉള്‍ക്കൊള്ളുന്നു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!