Section

malabari-logo-mobile

ഒരു വിദ്യാര്‍ത്ഥി ഒരു മരം പദ്ധതി

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ്‌, എസ്റ്റേറ്റ്‌ ഓഫീസ്‌, ക്യാമ്പസ്‌ ലാന്റ്‌സ്‌കേപ്പിംഗ്‌, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയുടെ

University-World Environment Day Celebration-PVC K.Ravindranath planting Tree in the University Campus-1തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ്‌, എസ്റ്റേറ്റ്‌ ഓഫീസ്‌, ക്യാമ്പസ്‌ ലാന്റ്‌സ്‌കേപ്പിംഗ്‌, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘ഒരു വിദ്യാര്‍ത്ഥി ഒരു മരം’ പദ്ധതിക്ക്‌ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ തുടക്കമായി. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്‌ ആവിഷ്‌കരിച്ച പദ്ധതി പ്രോ-വൈസ്‌ ചാന്‍സലര്‍ കെ.രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. പദ്ധതിയുടെ ആദ്യ ഘട്ടമായി കൂവളം, കുമിഴ്‌, ഇലഞ്ഞി, നാഗലിംഗമരം, വെയ്യങ്കത, നെല്ലി, മഹാഗണി, മാവ്‌, കാനേഡിയന്‍ കൊന്ന, നീര്‍മാതളം, സീതപ്പഴം തുടങ്ങിയ ഇനങ്ങള്‍ കാമ്പസില്‍ നട്ടു. ഡോ.ജോണ്‍ ഇ തോപ്പില്‍, ഡോ.കെ.വി.മോഹനന്‍, ഡോ.എം.സാബു, ബോട്ടണി വിഭാഗം അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!