Section

malabari-logo-mobile

ഒമാനില്‍ നിന്നും പാകിസ്ഥാനികള്‍ തട്ടികൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു

HIGHLIGHTS : മസ്‌കറ്റ് : ഒമാനിലെ സോഹാറില്‍ നിന്നും പാകിസ്ഥാനികള്‍ തട്ടികൊണ്ടു പോയ മലയാളി യുവാവിനെ

d53c89e6112e06952771c7ecc5b4808a_Sമസ്‌കറ്റ് : ഒമാനിലെ സോഹാറില്‍ നിന്നും പാകിസ്ഥാനികള്‍ തട്ടികൊണ്ടു പോയ മലയാളി യുവാവിനെ ഒമാന്‍ പോലീസ് മോചിപ്പിച്ചു. പാലക്കാട് പുതുക്കാട് കണ്ണമ്പറ സ്വദേശിയായ മുഹമ്മദ് ഹനീഫ് (30)നെയാണ് മോചിപ്പിച്ചത്. ഇയാള്‍ സൊഹാര്‍ സനായിയയിലെ ‘കിനൂസ് അല്‍ ഫലാജ്’ വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ്. ഹനീഫിനെ തട്ടികൊണ്ടുപോയ ഏഴംഗ സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു.

ഹനീഫിനെ തട്ടികൊണ്ടുപോയ ശേഷം 5 ലക്ഷം രൂപയാണ് മോചന ദ്രവ്യമായി ഇവര്‍ ആവശ്യപ്പെട്ടത്. ഹനീഫയുടെ വീട്ടിലേക്കും സൗദിയില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ക്കും നിരന്തരം ഭീഷണി ഫോണുകള്‍ ലഭിച്ചിരുന്നു. പാകിസ്ഥാനിലെ ബാങ്ക് അക്കൗണ്ട് നമ്പറിലേക്കാണ് പണം ആവശ്യപ്പെട്ടിരുന്നത്. 50,000 പാകിസ്ഥാന്‍ രൂപ സൗദിയിലെ ബന്ധുക്കള്‍ പാകിസ്ഥാന്‍ ബാങ്ക് അക്കൗണ്ടിലെക്ക് നിക്ഷേപിച്ചിരുന്നു. നാല് ദിവസത്തിന് ശേഷമാണ് സൊഹാറിന് സമീപം ഗെശ്ബയിലെ തോട്ടത്തില്‍ നിന്നും ഹനീഫയെ മോചിപ്പിച്ചത്. ഹനീഫയുടെ മോചനത്തിനായി റോയല്‍ ഒമാന്‍ പോലീസ് സിഐഡി വിഭാഗം പ്രതേ്യക സംഘത്തിന് രൂപം നല്‍കിയിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!