Section

malabari-logo-mobile

ഒമാനില്‍ കോര്‍പ്പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു; ചെറുകിട സ്ഥാപനങ്ങളുടെ നികുതി ഇളവ് എടുത്തുകളഞ്ഞു

HIGHLIGHTS : മസ്‌ക്കറ്റ്: ഒമാനില്‍ കോര്‍പ്പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവ് എടുത്തുകളയുകയും ചെയ്തു. അടുത്...

മസ്‌ക്കറ്റ്: ഒമാനില്‍ കോര്‍പ്പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവ് എടുത്തുകളയുകയും ചെയ്തു. അടുത്ത  സാമ്പത്തികവര്‍ഷം മുതല്‍ പുതിയ നികുതി നിരക്ക് നിലവില്‍വരും. 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഒമാനില്‍  കോര്‍പറേറ്റ്  ആദായ  നികുതി  വര്‍ധിപ്പിച്ചിരിക്കുന്നത്.

പ്രതിവര്‍ഷം 30,000 ഒമാനി റിയാല്‍ വരെ വരുമാനമുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതും റദ്ദാക്കിയിട്ടുണ്ട്.ഇത്തരത്തിലുള്ള കമ്പനികള്‍ മൂന്നു ശതമാനം എന്ന നിരക്കില്‍ നികുതി നല്‍കേണ്ടി വരും. സ്വകാര്യ സ്‌കൂളുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, നഴ്‌സറികള്‍ തുടങ്ങിയവയും മേലില്‍ നികുതി നല്‍കേണ്ടിവരുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

sameeksha-malabarinews

2017 സാമ്പത്തിക വര്‍ഷം മുതലായിരിക്കും പുതിയ നികുതി സംവിധാനം നിലവില്‍ വരുകയെന്ന് ഒമാന്‍ ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.വിദേശികള്‍ സ്വദേശികളുമായി ചേര്‍ന്നു നടത്തുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങളാണ് ഓമനിലുള്ളത്. വരുമാനം വ്യക്തമാക്കി നികുതി അടക്കേണ്ടി വരുന്നതോടെ ലാഭത്തില്‍ നിന്ന് 15 ശതമാനം സര്‍ക്കാറിന് നല്‍കേണ്ടി വരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!