Section

malabari-logo-mobile

ഒന്‍പത് പര്‍വതാരോഹര്‍ ഹിമാലയം കയറുന്നതിനിടെ മരിച്ചു.

HIGHLIGHTS : കാഠ്മണ്ഡു: ഹിമാലായം കയറുന്നതിനിടെ

കാഠ്മണ്ഡു: ഹിമാലായം കയറുന്നതിനിടെ ഒമ്പത് പര്‍വതാരോഹകര്‍ മരിച്ചു. മഞ്ഞുമലയിടിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആറുപേരെ കാണാതായിട്ടുണ്ട്. ശനിയാഴ്ച രാത്രിയില്‍ മസ്‌ലു കൊടുമുടി കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ എത്രപേര്‍ പെട്ടിട്ടുണ്ടെന്ന് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.

മരിച്ചവരില്‍ നേപ്പാള്‍ സ്വദേശി ഷേര്‍പ്പയുടെയും ജര്‍മ്മന്‍ സ്വദേശിയുടെയും മൃതദേഹങ്ങാണ് തിരിച്ചറിഞ്ഞിട്ടുളളത്. അപകടത്തില്‍ പെട്ടത് ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പര്‍വ്വതാരോഹകരാണ്. ഏഴുപേരുടെ മൃതദേഹങ്ങള്‍ ബേസ്‌ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവര്‍ ഏത് രാജ്യങ്ങളില്‍ നിന്നുള്ള വരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

sameeksha-malabarinews

അപകടത്തില്‍ പെട്ട 13 പേരെ രക്ഷപ്പെടുത്തി. വളരെ ദുഷ്‌ക്കരവും ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയതുമായ എട്ടാമത്തെ കൊടുമുടിയായ മാസ്‌ലു കീഴടക്കിയ പര്‍വ്വതാരോഹകര്‍ വളരെ കുറവാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!