Section

malabari-logo-mobile

ഐ പി എല്‍ വാതുവെപ്പ് നടി ശില്‍പ്പാഷെട്ടിയെ ചോദ്യം ചെയ്യും

HIGHLIGHTS : ന്യൂഡല്‍ഹി: ഐ പി എല്ലിലെ സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍ ഉടമയും

ന്യൂഡല്‍ഹി: ഐ പി എല്ലിലെ സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍ ഉടമയും നടി ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കും. കുന്ദ്രക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഇന്ന് അവസാന തീരുമാനമെടുക്കുമെന്നാണ് സൂചന. രാജ് കുന്ദ്രയെ പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.

രാജിന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ണറുമായ ഉമേഷ് ഗോയങ്കയെ ചോദ്യം ചെയ്തതില്‍ നിന്ന് ഏതാനും കളികളില്‍ രാജ് വാതുവെച്ചതായാണ് പോലീസിന് ലഭിച്ച വിവരം. ഉമേഷ് മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ വെച്ചാണ് രാജിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഘടനയും മറ്റു രഹസ്യങ്ങളും രാജ് ചോര്‍ത്തി നല്‍കിയെന്നാണ് ഗോയങ്കയുടെ മൊഴി.

sameeksha-malabarinews

രാജസ്ഥാന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ ഇയാള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെയും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നറിയുന്നു. എല്ലാ നിയമവശങ്ങളും പഠിച്ച ശേഷമേ കുന്ദ്രക്കെതിരെ തങ്ങള്‍ നീങ്ങൂ എന്ന് പോലീസ് പറഞ്ഞു. വേണ്ടി വന്നാല്‍ ശില്‍പ്പ ഉള്‍പ്പെടെ മറ്റു ഉടമകളെയം ചോദ്യം ചെയ്യുമെന്ന് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!