Section

malabari-logo-mobile

ഐആര്‍എന്‍എസ്എസ് 1 എഫ് വിക്ഷേപിച്ചു

HIGHLIGHTS : ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1 എഫ് വിക്ഷേപിച്ചു. ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണിത്. ശ്രീഹരി കോ...

pslvശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1 എഫ് വിക്ഷേപിച്ചു. ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണിത്. ശ്രീഹരി കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നുമാണ് ഉപഗ്രഹവും വഹിച്ചുള്ള പിഎസ്എല്‍വി -സി 32  വിക്ഷേപിച്ചത്.

ഈ വര്‍ഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. 7 ഉപഗ്രഹങ്ങള്‍ ഉള്ള ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹം ഏപ്രില്‍ 31ന് വിക്ഷേപിക്കും. 150 കോടി രൂപ ചെലവ് വന്ന ഐആര്‍എന്‍എസ്എസ് 1 എഫിന്റെ ഭാരം 1,425 കിലോ ഗ്രാം ആണ്. വിക്ഷേപിച്ച് 22 മിനിറ്റും 11 സെക്കന്റും കഴിയുമ്പോള്‍ ഉപഗ്രഹം 488.9 മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. 12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് കണക്കാക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുന്നതോടെ സ്വന്തം ഗതി നിര്‍ണയ സംവിധാനം എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ അടുക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!