Section

malabari-logo-mobile

ഏറനാടന്‍ തമാശയല്ല; ടികെ ഹംസക്കെതിരെ നടപടി

HIGHLIGHTS : ദില്ലി : സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം വിഎസ് അച്ചുതാനന്ദനെതിരെ

ദില്ലി : സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം വിഎസ് അച്ചുതാനന്ദനെതിരെ വ്യഗ്യാര്‍ത്ഥത്തോടെ പരാമര്‍ശം നടത്തിയ സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം ടികെ ഹംസക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചതായി സൂചന.

പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോളെല്ലാം ‘കോലിട്ടിളക്കുകയും’ പിന്നില്‍ നിന്ന് കുത്തുകയും ചെയ്യുന്ന നേതാവാണ് വിഎസ് എന്നും ഇക്കാര്യം തുറന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നുമായിരുന്നു ടി കെ ഹംസയുടെ പ്രസംഗം. ടിപി വധക്കേസില്‍ വിഎസിനെ കുടിക്കിയാല്‍ എടങ്ങേറ് തീര്‍ന്നു കിട്ടുമെന്ന് ഹംസ ഈ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

sameeksha-malabarinews

മലപ്പുറം ജില്ലയില്‍ പാര്‍ട്ടി വിശദീകരണ ജാഥയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് പാങ്ങില്‍ വെച്ച് നടന്ന പൊതു സമ്മേളനത്തിലാണ് ഈ വിവാദ പ്രസംഗം നടത്തിയത്.

ഇതിനു കടുത്തഭാഷയിലാണ് വിഎസ് മറുപടി നല്‍കിയത്. എ കെ ജിയുടെ സമരപാരമ്പര്യം ഓര്‍മിപ്പിച്ചും അക്കാലത്ത് ടി കെ ഹംസ കോണ്‍ഗ്രസായിരുന്നുവെന്നും പാര്‍ട്ടിയിലെത്തിയ ശേഷം പാര്‍ട്ടിയെകൊണ്ട് ഒരുപാട് വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കിയ ആളാണ് ടികെ ഹംസയെന്നുമായിരുന്നു വിഎസ്സിന്റെ പ്രതികരണം.

ഹംസയുടെ പരാമര്‍ശം ഏറനാടന്‍ തമാശയാമെന്നാണ് അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!