Section

malabari-logo-mobile

എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു : മികച്ച വിജയം നേടിയവരെ നിലമ്പൂര്‍ നഗരസഭ ആദരിച്ചു

HIGHLIGHTS : നിലമ്പൂര്‍: എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ആദിവാസി കുട്ടികളെയും എസ്‌.എസ്‌.എല്‍.സി പ്ലസ്‌ടു പരീക്ഷകളില്‍ മുഴുവന്‍

sslc, plus two  winners ne aryadan shokath adarikkunnuനിലമ്പൂര്‍: എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ആദിവാസി കുട്ടികളെയും എസ്‌.എസ്‌.എല്‍.സി പ്ലസ്‌ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ നേടിയവരെയും നിലമ്പൂര്‍ നഗരസഭ ആദരിച്ചു. പരിപാടി നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ ആദിവാസി കുട്ടികളെയും ബഡ്‌സ്‌ സ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളെയുമടക്കം 300 ഓളം പേരെയാണ്‌ നഗരസഭ ആദരിച്ചത്‌. മികച്ച വിജയം നേടിയ സ്‌കൂളുകള്‍ക്കും പുരസ്‌ക്കാരം നല്‍കി.

ഉന്നത വിജയം നേടിയ ആദിവാസിക്കുട്ടികളുടെയും ബഡ്‌സ്‌ സ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളുടെയും വിജയം മുഴുവന്‍ എ പ്ലസ്‌ നേടിയവരേക്കാള്‍ മികച്ചതാണെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. നിലമ്പൂര്‍ നഗരസഭ വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ നല്‍കുന്ന പ്രാധാന്യത്തിന്റെ ഫലമാണ്‌ എസ്‌.എസ്‌.എല്‍.സി പ്ലസ്‌ടു പരീക്ഷകളിലെ മികച്ച വിജയമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ ഇത്തവണ 100 ശതമാനമാണ്‌ എസ്‌.എസ്‌.എല്‍.സി വിജയം. പരീക്ഷ എഴുതിയ 22 കുട്ടികളും വിജയിച്ചു. ബഡ്‌സ്‌ സ്‌കൂളിലെ 11 കുട്ടികള്‍ വിജയിച്ചു. പരിപാടിയില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പാലോളി മെഹബൂബ്‌ അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍മാന്മാരായ പദ്‌മിനി ഗോപിനാഥ്‌, മുജീബ്‌ ദേവശേരി, കൗണ്‍സിലര്‍ രജനി, സിബി വയലില്‍, ഫാ. സാന്റോ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!