Section

malabari-logo-mobile

എറണാകുളം സംസ്ഥാനത്തെ ആദ്യത്തെ ഇ-ജില്ല

HIGHLIGHTS : കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ഇ-ജില്ലയായി എറണാകുളം

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ഇ-ജില്ലയായി എറണാകുളം ജില്ലയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് എറണാംകുളം ജില്ലയെ ഇ-ജില്ലയായി പ്രഖ്യാപിച്ചത്. വിവിധ ഗവണ്‍മെന്റ് ഓഫീസുകളില്‍ നിന്നുളള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് പദ്ധതി. മാര്‍ച്ച് 31 നുള്ളില്‍ സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളെയും ഇ-ജില്ലയായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ഐടി മിഷന്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, സംസ്ഥാന അക്ഷയ പ്രോജക്ട്, റവന്യൂവകുപ്പ് എന്നിവ സംയുക്തമായാണ് ഇ- ജില്ലാ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ താലൂക്ക് ഓഫീസുകളേയും, വില്ലേജ് ഓഫീസുകളെയും, അക്ഷയ കേന്ദ്രങ്ങളെയും ബ്രോഡ്്ബാന്‍ഡ് ശൃംഘലയില്‍ കോര്‍്ത്തിണക്കിയാണു പദ്ധതി നടപ്പാക്കുന്നത്.

sameeksha-malabarinews

ജാതി സര്‍ട്ടിഫിക്കറ്റ്, താമസ സ്ഥലം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കാനെടുക്കുന്ന കാലതാമസം ഈ പദ്ധതി നടപ്പാക്കുക വഴി ഇല്ലാതാകുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വിവരങ്ങള്‍ ഒരു തവണ നല്‍കിയാല്‍മതി പിന്നീട് സര്‍ട്ടിഫിക്കറ്റുകള്‍ വേണമെങ്കില്‍ വീണ്ടും വിവരങ്ങള്‍ നല്‍കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്നതാണ് ഇതിന്റെ നേട്ടം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!