Section

malabari-logo-mobile

എന്‍ഡോസള്‍ഫാന്‍; പഠനത്തിന് അഞ്ചംഗ സമിതി;കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതി വിമര്‍ശനം

HIGHLIGHTS : ദില്ലി : എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെകുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി

ദില്ലി : എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെകുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി പൂതിയ സമിതിയെ നിയോഗിച്ചു. അഞ്ചംഗങ്ങളടങ്ങിയ സമിതിയുടെ അധ്യക്ഷന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറലാണ്. മുമ്പ് നിയോഗിച്ച സമിതിയുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ആരോഗ്യ ഡയറക്ടര്‍ ജനറലിനെ അധ്യക്ഷനാക്കി പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് വിദഗ്ദ സമിതിയുടെ നിര്‍ദേശം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ചുള്ള അന്തിമ തീരുമാനം സപ്രീം കോടതി എടുക്കുക.

sameeksha-malabarinews

എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാം, എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോ, രാജ്യത്ത് എത്രയളവില്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ട്, അത് എങ്ങനെ നിരോധനത്തിന് ശേഷം  വിദേശത്തേക്ക് കയറ്റി അയയ്ക്കാം,

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ എങ്ങനെ നിര്‍വീര്യമാക്കാം. അതിന് എത്ര ചെലവ് വരും തുടങ്ങി ചോദ്യങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചിട്ടുള്ളത്. വിഷയം പഠിച്ച് ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സമതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!