Section

malabari-logo-mobile

എന്റിക്ക ലെക്‌സി തീരം വിടുന്നത് വീണ്ടും തടഞ്ഞു.

HIGHLIGHTS : കൊച്ചി: മല്‍സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തെതുടര്‍ന്ന് ഇറ്റാലിയന്‍കപ്പല്‍ എന്റിക്ക ലെക്‌സിയില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ കോടതിയില്‍...

കൊച്ചി: മല്‍സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തെതുടര്‍ന്ന് ഇറ്റാലിയന്‍കപ്പല്‍ എന്റിക്ക ലെക്‌സിയില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ കോടതിയില്‍ ഹാജരാക്കി. പിന്നീട് ആയുധങ്ങള്‍ വിദഗ്ദപരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോയി.

 

കപ്പല്‍ നാളെ 5 മണിവരെ തീരം വിട്ടു പോവരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. നഷ്ടപരിഹാരത്തുകയായി 25 ലക്ഷം രൂപയുടെ ഗ്യാരണ്ടി നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് അപര്യാപ്തമാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

sameeksha-malabarinews

വെടിയെറ്റു മരണപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് വിധി. നേരത്തെ സിംഗിള്‍ ബെഞ്ച് 25 ലക്ഷം രൂപ ഗ്യാരണ്ടി തുക കെട്ടിവെച്ചാല്‍ കപ്പലിനു തീരം വിട്ടു പോകാമെന്ന് വിധിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!