Section

malabari-logo-mobile

എച്ച് എം ടി ഭൂമി മുറിച്ച് വില്‍ക്കാന്‍ ശ്രമം

HIGHLIGHTS : കൊച്ചി: എച്ച് എം ടി ഭൂമി മുറിച്ച് വില്‍ക്കാന്‍ എച്ച് ഡി ഐ എല്‍ ശ്രമം.

കൊച്ചി: എച്ച് എം ടി ഭൂമി മുറിച്ച് വില്‍ക്കാന്‍ എച്ച് ഡി ഐ എല്‍ ശ്രമം. സൈബര്‍സിറ്റിക്കായി നല്‍കിയ ഭൂമിയാണ് മുറിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നത്. 70 ഏക്കര്‍ ഭൂമിയാണ് വില്‍ക്കാന്‍ എച്ച് ഡി ഐ എല്‍ പത്ര പരസ്യം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മന്ത്രി സഭയുടെകാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെയാണ് എച്ച് എം ടി ഭൂമി സൈബര്‍സിറ്റി നിര്‍മ്മാണത്തിനായി കൈമാറിയത്. എന്നാല്‍ ഈ സമയത്തു തന്നെ പരിസ്ഥിതി പ്രവര്‍ത്തകരും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനും അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ എളമരം കരീം ഈ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

sameeksha-malabarinews

സൈബര്‍സിറ്റിക്കായി ഭൂമി കൈമാറുമ്പോള്‍ എച്ച്ഡിഐഎല്‍ അവകാശപ്പെട്ടത് എഴുപതിനായിരം പേര്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു. എന്നാല്‍ ഇവിടെ ഒരു തരത്തിലുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നില്ലെന്നുമാത്രമല്ല 1,80,000 രൂപക്ക് വാങ്ങിയ ഭൂമി 8 ലക്ഷം രൂപക്ക് വില്‍ക്കാന്‍ ശ്രമം നടക്കുകയുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!