Section

malabari-logo-mobile

എങ്ങും മാലിന്യപ്പുക; പൊറുതിമുട്ടി താനൂരുകാര്‍

HIGHLIGHTS : താനൂര്‍: മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്‌കരണത്തിനും കാര്യക്ഷമമായ പദ്ധതികളില്ലാതെ താനൂര്‍ പുകയുന്നു. റേഡിലും പരിസരങ്ങളിലുമായി, മുന്‍സിപ്പാലിറ്റി...

താനൂര്‍: മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്‌കരണത്തിനും കാര്യക്ഷമമായ പദ്ധതികളില്ലാതെ താനൂര്‍ പുകയുന്നു. റേഡിലും പരിസരങ്ങളിലുമായി, മുന്‍സിപ്പാലിറ്റിയുടെ ഹൃദയഭാഗങ്ങളില്‍പ്പോലും മാലിന്യം കുമിഞ്ഞു കൂടുകയാണ്. മുമ്പ് നഗരസഭ ഓഫീസിനുമുമ്പില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരുന്നു. നഗരമധ്യത്തില്‍വെച്ച് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് കത്തിച്ചുകളയുകയായിരുന്നു പതിവ്. നാട്ടുകാരുടെ നിരന്തരമായ ഇടപെടലിന്റെയും പ്രതിഷേധത്തിന്റെയും ഫലമായി ഈ കത്തിക്കല്‍ അവസാനിപ്പിച്ചു.
ഇപ്പോള്‍ കടകളില്‍നിടക്കം പ്ലാസ്റ്റിക് മാലിന്യങ്ങളുംമറ്റും അലക്ഷ്യമായി ഉപേക്ഷിക്കുന്നു. റോഡരികിലിട്ട് ഇവ ചിലകടക്കാര്‍തന്നെ കത്തിക്കുകയും ചെയ്യുന്നു. ഇതിനുപുറമേ മുന്‍സിപ്പാലിറ്റിയുടെ തൂപ്പുജോലിക്കാര്‍ രാത്രിയില്‍ തെരുവ് അടിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മാലിന്യങ്ങള്‍ പലയിടങ്ങളിലായി കൂട്ടിയിട്ട് കത്തിക്കുതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്. ഇതുകാരണം രാത്രി നഗരത്തില്‍ പ്ലാസ്റ്റിക്കും മറ്റും കത്തു പുകയും ദുര്‍ഗന്ധവും നിറയുന്നു. ജങ്ഷന്‍പോലുള്ള ചില ഭാഗങ്ങളില്‍ പുലര്‍കാലത്തും ഇങ്ങനെ കത്തിക്കല്‍ നിര്‍ബാധം നടക്കുന്നുണ്ട്. മറ്റുചിലഭാഗങ്ങളില്‍ രാത്രിയിലെ തീ അണയാതെ പുകഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് ശ്വസിച്ച് ആളുകള്‍ക്ക് അസ്വസ്ഥയുണ്ടാകുകയും ചെയ്യുു. പൊതുവില്‍ അന്തരീക്ഷതാപം കൂടുതലുള്ള സമയത്ത് പരിസരം കൂടുതല്‍ ചൂടാകാനും ഈ കത്തിക്കല്‍ ഇടയാക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കരുതെന്ന ഹൈക്കോടതിയുടെ വിധിയൊന്നും മുന്‍സിപ്പാലിറ്റിയുടെ തൂപ്പുകാര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ബാധകമല്ലാത്ത വിധമാണ് ഈ കത്തിക്കല്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തു പുക ശ്വസിക്കുതിലൂടെ കാന്‍സര്‍ അടക്കമുള്ള മാരക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാറിന്റെയും ആരോഗ്യവിഭാഗത്തിന്റെയും ബോധവല്‍കരണം ഒരുഭാഗത്ത് പരസ്യങ്ങളിലൂടെയും മറ്റും മുറിയിപ്പായി നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് ഈ പുകയിടല്‍. മുന്‍സിപ്പാലിറ്റി തൂപ്പുകാരുടേതടക്കമുള്ള മാലിന്യം കത്തിക്കലിനെതിരെ ആക്ഷേപം നിലനില്‍ക്കേ മുന്‍സിപ്പാസിറ്റി അധികൃതരുടെ നിഷ്‌ക്രിയതയ്ക്കും മാലിന്യം കത്തിക്കുവര്‍ക്കുമെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!