Section

malabari-logo-mobile

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണം; സുപ്രീംകോടതി

HIGHLIGHTS : ദില്ലി: ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സംവരണം ഒഴിവാക്കേണ്ടതാണെന്ന്‌ സുപ്രീംകോടതി. സംവരണം മെറിറ്റിന്റെ പ്രാധാന്യം ഇല്ലാകതാക്കുന്നുവെന്നും കോടതി നിരീക്ഷി...

Supreme_Court_of_Indiaദില്ലി: ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സംവരണം ഒഴിവാക്കേണ്ടതാണെന്ന്‌ സുപ്രീംകോടതി. സംവരണം മെറിറ്റിന്റെ പ്രാധാന്യം ഇല്ലാകതാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഗൗരവമായ ആലോചന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ സംവരണ കേസില്‍ വിധി പുറപ്പെടുവിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സ്വാതന്ത്ര്യത്തിന്‌ 68 വര്‍ഷം പിന്നിടുമ്പോഴും ചില ആനുകൂല്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഉന്നത വിദ്യഭ്യാസ രംഗത്ത്‌ മെറിറ്റ്‌ മാത്രമായിരിക്കണം മാനദണ്ഡമാകേണ്ടത്‌. സംവരണം നല്‍കുന്നത്‌ മെറിറ്റിന്റെ പ്രാധാന്യം ഇല്ലാതാക്കുമെന്നും ജസ്റ്റിസുമാരായ ദീപക്‌ മിശ്ര, പി സി പന്ഥ എന്നിവരടങ്ങിയ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

sameeksha-malabarinews

ഇക്കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായ ആലോചന നടത്തണം. ഉന്നത വിദ്യഭ്യാസ രംഗത്തെ സംവരണം സംബന്ധിച്ച്‌ നിരവധി സുപ്രീംകോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്‌. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ ആലോചിക്കേണ്ടതാണെന്നും കോടതി നിര്‍ദേശിക്കുന്നു. മെഡിക്കല്‍ രംഗം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യഭ്യാസ രംഗത്തിന്റെ നിലവാരം ഉയര്‍ത്തുന്നത്‌ സംവരണം ഒഴിവാക്കുന്നത്‌ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!