Section

malabari-logo-mobile

ഉന്നത ഇടപെടല്‍;പരപ്പനങ്ങാടി ഹാര്‍ബറിന്റെ പണി നിര്‍ത്തി

HIGHLIGHTS : പരപ്പനങ്ങാടി:മത്സ്യത്തൊഴിലാളികള്‍ ഹാര്‍ബര്‍ നഷ്ടമായേക്കുമെന്ന ഭീതിയില്‍.

ഹാര്‍ബര്‍ നഷ്ടമായേക്കുമെന്ന ഭീതിയില്‍.

പരപ്പനങ്ങാടി: വര്‍ഷങ്ങളായുള്ള പരപ്പനങ്ങാടി നിവാസികളുടെ സ്വപന പദ്ധതിയായ പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തി വെച്ചു.

sameeksha-malabarinews

അങ്ങാടി കടപ്പുറത്ത് ഹാര്‍ബറിന്റെ പൈലിങ് ബോറിങ് പ്രവൃത്തികള്‍ തുടങ്ങിയതാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ആറ് സ്‌പോട്ടുകളില്‍ പൈലിങ് നടക്കേണ്ടിടത്ത് രണ്ടെണ്ണം മാത്രമേ നടന്നിട്ടുള്ളു. യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗിലെ പ്രാദേശിക തര്‍ക്കങ്ങളാണ് പണി നിര്‍ത്തിവെക്കാന്‍ ഇടപെടലുകളുണ്ടായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

പൈലിങ് തുടങ്ങിയപ്പോള്‍ തന്നെ പരപ്പനങ്ങാടിയിലെ ചാപ്പപ്പടിയില്‍ വന്‍ പ്രതഷേധമാണ് ഉയര്‍ന്നത്.ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെ വെല്ലുവിളിച്ച് പത്രസമ്മേളനം നടത്തുകയും കൂട്ട രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ വിദ്യഭ്യാസ മന്ത്രിയും സ്ഥലം എംഎല്‍എയുമായ പികെ അബ്ദുറബ്ബ് ഹാര്‍ബര്‍ അങ്ങാടി കടപ്പുറത്ത് അനുവദിക്കാന്‍ കോടികള്‍ കൈകൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

ഇതെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ലീഗ് നേതൃത്വം നേരിട്ടിടപെട്ടാണ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്നാണ് സൂചന. എന്നാല്‍ സ്ഥലം എംഎല്‍എയായ മന്ത്രി തന്റെ മണ്ഡലത്തിലെ ഒരു വികസന പദ്ധതികള്‍ക്കും എതിരു നില്‍കാനാകില്ലെന്ന നിലപാടാണ് ആദ്യം പറഞ്ഞിിരുന്നത്. എന്നാല്‍ ഇതിനെ മറികടന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍.

മത്സ്യത്തൊഴിലാളകളകുടെ ചിരകാല അഭിലാഷമായ ഹാര്‍ബര്‍ എന്ത്ുവിലകൊടുത്തും പരപ്പനങ്ങാടിയില്‍ നിലനിര്‍ത്തുമെന്ന് ഹാര്‍ബര്‍ സംരക്ഷണ സമിതി വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളില്‍ പൈലിങ് പ്രവൃത്തി പൂര്‍ത്തിയായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!