Section

malabari-logo-mobile

ഇ എം എസ് സ്മൃതിക്ക് ഇന്നു തുടക്കം

HIGHLIGHTS : തൃശ്ശൂര്‍: ഇ എം എസ് സ്മൃതി വ്യാഴാഴ്ച തൃശ്ശൂര്‍ കോസ്റ്റ്‌ഫോര്‍ഡില്‍ ആരംഭിക്കും. രാജ്യം നേരിടുന്ന

തൃശ്ശൂര്‍: ഇ എം എസ് സ്മൃതി വ്യാഴാഴ്ച തൃശ്ശൂര്‍ കോസ്റ്റ്‌ഫോര്‍ഡില്‍ ആരംഭിക്കും. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടതുപക്ഷ ബദലിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയ സംവാദത്തില്‍ രാഷ്ട്രീയ നേതാക്കളും അക്കാദമിക് പണ്ഡിതരും ഇടതുപക്ഷ-ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കാളികളാവും.

വ്യാഴാഴ്ച രാവിലെ പത്തിന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ എ സി മൊയ്തീന്‍ അധ്യക്ഷനാകും ‘ഇന്ത്യന്‍ അവസ്ഥയുടെ നേരറിവുകള്‍’ എന്ന ആദ്യ സെഷനില്‍ പ്രൊഫ. പ്രഭാത് പട് നായിക്ക്, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, പ്രൊഫ. സി പി ചന്ദ്രശേഖര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പകല്‍ 3.30 ന് ഇന്ത്യന്‍ ജനാധിപത്യം എന്ന സെഷന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും. പ്രൊഫ. സോയ ഹസന്‍ , കെ പ്രശാന്ത് ബാബു, പ്രൊഫ. ജെ പ്രഭാഷ്, സി പി നാരായണന്‍ എംപി, പ്രൊഫ. കെ എസ് പവിത്രന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.

sameeksha-malabarinews

വെള്ളിയാഴ്ച രാവിലെ പത്തിന് ‘ഭൂമി, കൃഷി, പരിസ്ഥിതി’ എന്ന സെമിനാര്‍ അഖിലേന്ത്യാ കിസാന്‍ സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ളയും പകല്‍ രണ്ടിന് ‘സ്ത്രീ, ദളിത്, ആദിവാസി’ പ്രശ്‌നങ്ങള്‍ എന്ന സെഷന്‍ സി ജി ഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഉദ്ഘാടനം ചെയ്യും. 350 പ്രതിനിധികള്‍ ദേശീയ സംവാദത്തില്‍ പങ്കെടുക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!