Section

malabari-logo-mobile

ഇറ്റാലിയന്‍ നാവികര്‍ വീണ്ടും നാട്ടിലേക്ക്

HIGHLIGHTS : ദില്ലി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന

ദില്ലി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയില്‍ നാവികര്‍ വീണ്ടും നാട്ടിലേക്ക് പോകുന്നു. ഇത്തവണ വോട്ടുചെയ്യാനാണ് ഇവര്‍ നാട്ടിലേക്ക് പോകുന്നത്. ഇറ്റയിലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ട് ചെയ്യാനും നാട്ടില്‍ പോകാന്‍ അനുവാദം ചോദിച്ച് നാവികരുടെ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ അനുമതി.

ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. ഇത്തവണ ഇവര്‍ നാട്ടിലേക്ക് പോകുന്നത്് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറുടെ പൂര്‍ണ ഉത്തരവാദിത്വത്തോടെയാണ്.

sameeksha-malabarinews

നാവികര്‍ക്ക് നാട്ടില്‍പോയിവരാന്‍ പ്രത്യേക പാസ്‌പോര്‍ട്ട് തയ്യാറാക്കി നല്‍കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഡിസംബറില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാനും നാവികരെ ഹൈക്കോടതി അനുവദിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!