Section

malabari-logo-mobile

ഇന്ന് ദുഃഖവെള്ളി

HIGHLIGHTS : തിരുവനന്തപുരം: ഗാഗുല്‍ത്താ മലയില്‍ കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റുവെന്നാണു വിശ്വാസം. ദേവാലയങ്ങളില്‍ ദുഃഖവെളളിയ...

goodfridayphilippinesതിരുവനന്തപുരം: ഗാഗുല്‍ത്താ മലയില്‍ കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റുവെന്നാണു വിശ്വാസം. ദേവാലയങ്ങളില്‍ ദുഃഖവെളളിയോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു. പീഡാനുഭവത്തിലെ 14 സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണു പ്രധാന ചടങ്ങ്. നഗരി കാണിക്കല്‍ , തിരുസ്വരൂപ ചുംബനം എന്നിവയും ഇന്നു ദേവാലയങ്ങളില്‍ നടക്കും. പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികളുടെ ഒഴുക്കാണ്. തലയില്‍ മുള്‍ക്കിരീടം ചൂടി വലിയ മരക്കുരിശും ചുമന്നു നൂറുക്കണക്കിനാളുകളാണു മലകയറാന്‍ എത്തുന്നത്.
രാവിലെ തന്നെ ദേവാലയങ്ങളില്‍ ചടങ്ങുകള്‍ ആരംഭിച്ചു. വത്തിക്കാനില്‍ ശുശ്രൂശകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേതൃത്വം നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!