Section

malabari-logo-mobile

ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം

HIGHLIGHTS : പൊന്നാനി :സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും.

പൊന്നാനി :സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. മല്‍സ്യ സമ്പത്ത് സംരക്ഷിക്കാന്‍ കേരളാ മറൈന്‍ ഫിഷിങ്ങ് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് നിരോധനം.

ട്രോളിങ്ങ് കാലയളവില്‍ യന്ത്ര വല്‍കൃത മല്‍സ്യ ബന്ധന ബോട്ടുകളോ ഇന്‍ബോര്‍ഡ് എഞ്ചിനുകള്‍ ഘടിപ്പിച്ച യാനങ്ങളോ തീരക്കടലില്‍ മല്‍സ്യബന്ധനം നടത്താന്‍ പാടില്ല. കൂടാതെ രണ്ട് വള്ളങ്ങള്‍ ചേര്‍ത്ത് പെയര്‍ ട്രോളിംഗും നിരോധിച്ചിട്ടുണ്ട്. അതേ സമയം പരമ്പരാഗത മല്‍സ്യ വള്ളങ്ങള്‍ കടലിലിറക്കാം.

sameeksha-malabarinews

ഈ വര്‍ഷം മല്‍സ്യ ലഭ്യതയില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. ഇതിനു പുറമെ ട്രോളിംഗ്് നിരോധനം കൂടി നിലവില്‍ വരുന്നതോടെ മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാവുകയാണ്.

ട്രോളിംഗ് നിരോധനം ലംഘിക്കുന്നവരെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പട്രോളിംഗിലൂടെ പിടികൂടുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!