Section

malabari-logo-mobile

ഇന്ത്യോനേഷ്യയില്‍ വീണ്ടും ഭൂകമ്പം ; ഇന്ത്യന്‍ തീരങ്ങളില്‍ വ്യാപക തുടര്‍ചലനങ്ങള്‍

HIGHLIGHTS : തിരു : ഇന്ത്യോനേഷ്യയില്‍വീണ്ടും

* ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ സുനാമി ഭീഷണിയില്‍
* 28 രാജ്യങ്ങളില്‍ സെസിന്റെ സുനാമി മുന്നറിയിപ്പ്.
* ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലെല്ലാം തുടര്‍ ച്ചയായ ഭൂചലനങ്ങള്‍

 

 

* കേരളാ കടല്‍ തീരത്തും കൂറ്റന് തിരമാലകള്‍ ഉണ്ടാകും

sameeksha-malabarinews

 

ഇന്ത്യോനേഷ്യയില്‍വീണ്ടും രണ്ടു തവണ ഭൂകമ്പം ഉണ്ടായി. റിടര്‍സ്‌കെയ്‌ലില്‍ 6.0 , 8.2 തീവ്രത രേഖപ്പെടുത്തി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ തീരങ്ങളില്‍ പലയിടങ്ങളിലും വ്യാപകമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു.
സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റികൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു .

 

 

ചെന്നൈയിലും കേരളത്തിലും ഇന്ന് ഉച്ചയ്ക്കി 2.10 ന് ഭൂചലനം അനുഭവപ്പെട്ടു. ചെന്നൈയില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ഭൂചലനം ഉണ്ടായി. കേരളത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ നിന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കയാണ്.

 

ജക്കാര്‍ത്ത : ഇന്ത്യോനേഷ്യയില്‍ രിക്ടര്‍ സ്‌കെയ്‌ലില്‍ 8.7 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായി തായ്‌ലന്റ്, മലേഷ്യ, സ്ിങ്കപ്പൂര്‍, ഇന്ത്യ മുതലായ രാജ്യങ്ങിലും ഭൂചലനമുണ്ടായി.

ഇ്ന്ത്യന്‍ നഗരങ്ങളായ കല്‍ക്കട്ട, ബാംഗ്ലൂര്‍,ചെന്നൈ, ഗോഹട്ടി എന്നീയിടങ്ങളിലും ഇന്ത്യന്‍ തീരദേശ സംസ്ഥാനങ്ങളായ ബംഗള്‍,ഒറീസ,ആന്ധ്ര, തമിഴ്‌നാട്,കേരളം എന്നിവിടങ്ങൡലല്ലാം തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടായി.

ഇതെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഹവേലിയിലുള്ള പസഫിക് വാണിങ് സെന്റര്‍, ഇന്ത്യോനേഷ്യന്‍ ദീപ സമൂഹങ്ങല്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഇന്ത്യ, പാക്കിസ്താന്‍ ,ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇന്ത്യന്‍ ഉള്‍കടലിലെ ദീപ സമൂഹങ്ങള്‍, അറബ് ,ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി 28 രാജ്യങ്ങല്‍ക്കാണ് സുനാമി ജാഗ്ര്ത മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഇന്ത്യന്‍ തീരങ്ങളില്‍ അന്തമാന്‍ നിക്കോബാര്‍ ദീപ സമൂഹമാണ് ഏറ്റവും കൂടുതല്‍ സുനാമി സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇവിടങ്ങളില്‍ നിന്നും തീരം വിട്ടുപോകാന്‍ വിദേശ ടൂറിസ്റ്റുകളോട് അധികൃതര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

6 മീറ്റര്‍ ഉയരമുള്ള തിരകള്‍ വരാന്‍ സാധ്യത വിദഗ്ധര്‍ വിലയിരുത്തുന്നു.
2004 ഡിസംബര്‍ 26 നാണ് ഇതിന് മുന്‍പ് ലോകത്ത് വന്‍ നാശ നഷ്ടം വരുത്തിവച്ച സുനാമിയുണ്ടായത്. അന്ന് 9.1 ശതമാനം ചലനമാണ് രേഖപ്പെടുത്തിയത്. അന്ന് 230,000 പേരുടെ ജീവനാണ് നഷ്ടമായത്.

 

ഇന്ത്യോനേഷ്യയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയ്‌ലില്‍ 8.7 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യോനേഷ്യ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!