Section

malabari-logo-mobile

ഇന്ത്യയില്‍ നിര്‍മ്മിച്ച ആറ്‌ മെട്രോ കോച്ചുകള്‍ ആസ്‌ത്രേലിയയിലേക്ക്‌

HIGHLIGHTS : കേന്ദ്ര സര്‍ക്കാറിന്റെ മെയ്‌ക്ക്‌ ഇന്ത്യാ പദ്ധതിയിലൂടെ ആറ്‌ മെട്രോ കോച്ചുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച്‌ ആസ്‌ത്രേലിയയിലേക്ക്‌ അയച്ചതായി കേന്ദ്രസര്...

make-in-indiaകേന്ദ്ര സര്‍ക്കാറിന്റെ മെയ്‌ക്ക്‌ ഇന്ത്യാ പദ്ധതിയിലൂടെ ആറ്‌ മെട്രോ കോച്ചുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച്‌ ആസ്‌ത്രേലിയയിലേക്ക്‌ അയച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ലഡോദര സാവ്‌ലിയിലെ ബെംബാര്‍ഡിയര്‍ കമ്പനിയില്‍ നിര്‍മ്മിച്ച കോച്ചുകള്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ്‌ കയറ്റിയയച്ചത്‌.

ആഗോളനിര്‍മ്മാണ മേഖലയിലെ സുപ്രധാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന ഉദ്ദേശത്തോട്‌ കൂടി നടപ്പാക്കുന്ന മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയുടെ സുപ്രധാന നേട്ടങ്ങളിലോന്നായാണ്‌ കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍മ്മാണത്തെ വിശേഷിപ്പിക്കുന്നത്‌. ഇത്തരത്തില്‍ നടക്കുന്ന ആദ്യനിര്‍മ്മാണമാണിതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

sameeksha-malabarinews

അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ ആസ്‌ട്രേലിയയില്‍ നിന്നും 450 കമ്പനി ബൊംബാര്‍ഡിയറിന്‌ 270 കോടി ഡോളറിന്റെ ഓര്‍ഡര്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!