Section

malabari-logo-mobile

ഇനി ഇന്ത്യാഗേറ്റില്‍ നിന്ന് താജ്മഹലിലെത്താന്‍ 2 മണിക്കൂര്‍ മതി.

HIGHLIGHTS : ന്യൂദില്ലി : ഇനിമുതല്‍ നിങ്ങള്‍ക്ക് ദില്ലിയിലെ ഇന്ത്യാഗേറ്റില്‍ നിന്നും

ന്യൂദില്ലി : ഇനിമുതല്‍ നിങ്ങള്‍ക്ക് ദില്ലിയിലെ ഇന്ത്യാഗേറ്റില്‍ നിന്നും ആഗ്രയിലെത്താന്‍ വെറും രണ്ട് മണിക്കൂര്‍ മതി. ഇന്ന് ഗതാഗതത്തിന് തുറന്നകൊടുത്ത യമുന എക്‌സ്പ്രസ് ഹൈവേ യാഥാര്‍ത്ഥ്യമായതോടെയാണ് ഏകദേശം 4 മണിക്കൂര്‍സമയമെടുക്കുമായിരുന്ന ദൂരം പകുതി സമയം കൊണ്ട് ഓടിയെത്താനാകും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് യമുന എക്‌സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്തത്.

165.5 കിലോമീറ്ററാണ് എക്‌സ്പ്രസ് ഹൈവേയുടെ നീളം. നോയിഡ് മുതല്‍ ആഗ്രവരെയുള്ള ഈ ഹൈവേക്ക് 100 മീറ്ററാണ് വീതി. 6 സ്ഥലങ്ങളില്‍ മാത്രമാണ് റോഡ് മാറാനുള്ള ക്രോസ്‌വേ പാസേജുകളുള്ളത്. 70 അണ്ടര്‍ ബ്രിഡ്ജുകളും 41 ചെറുപാലങ്ങളും ഈ റോഡിനുണ്ട്.

sameeksha-malabarinews

ബി ഒ ടി അടിസ്ഥാനത്തിലുള്ള ഈ റോഡില്‍ 3 ടോള്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ദില്ലിയില്‍ നിന്ന് ആഗ്രയില്‍ പോയി മടങ്ങിവരാന്‍ ഒരു കാറിന് ടോളിനത്തില്‍ മാത്രം 510 രൂപ നല്‍കേണ്ടി വരും.

ഈ എക്്‌സ് പ്രസ്സ്് ഹൈവേയുടെ പ്രമോട്ടര്‍മാരായ ജെ പി ഗ്രൂപ്പ് ഹൈവേയോട് ചേര്‍ന്ന 5 സ്ഥലങ്ങളില്‍ ടൗണ്‍ഷിപ്പുകളും നിര്‍മ്മിക്കുന്നുണ്ട് ഓരോ ഇടത്തും. 500 ഹക്ടര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!