Section

malabari-logo-mobile

ഇണ കടുവകള്‍ പിണങ്ങി: ദാമ്പത്യം മുടങ്ങി

HIGHLIGHTS : തിരു: മ്യഗശാലയിലെ സല്‍മാന്‍-സംഗീത

തിരു:  മ്യഗശാലയിലെ സല്‍മാന്‍-സംഗീത ഇണ കടുവകള്‍ തമ്മിലുളള സൗന്ദര്യ പിണക്കം പെണ്‍കടുവയെ ഗുരുതരാവസ്ഥയിലാക്കി. ജാഗ്വര്‍ എന്ന അമേരിക്കന്‍ ഇനത്തില്‍പ്പെട്ട 14 വയസ്സു വീതം പ്രായമുളള കടുവകള്‍ തമ്മിലാണ് ‘ദാമ്പത്യ’പ്രശ്നമുണ്ടായത്. ഇണചേരലിന് വൈമനസ്യം കാട്ടിയ സംഗീതയോട് സല്‍മാന്‍ അതിക്രൂരമായാണ് പ്രതികാരം കാട്ടിയത്. ഇണയുടെ മുന്‍കാലുകളിലൊന്നിനെ കടിച്ചുകീറിയും, മാന്തിപ്പൊളിച്ചും അതീവ ഗുരുതരാവസ്ഥയിലാക്കിയപ്പോഴാണ് ആണ്‍ കടുവയുടെ അരിശം തീര്‍ന്നത്. ഉടന്‍തന്നെ മ്യഗശാല അധിക്യതര്‍ പെണ്‍കടുവയെ കൂട്ടിനുളളില്‍ വച്ച് മയക്കിയശേഷം മ്യഗശാല ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രീയക്ക് വിധേയമാക്കി. ചിന്നഭിന്നമായ മുന്‍കാലില്‍ നാഡികളും മാംസവും തൊലിയും വച്ച് പിടിപ്പിക്കാന്‍ മൂന്ന് മണിക്കൂറിലധികം വേണ്ടിവന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ശസ്ത്രക്രീയ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. മുറിഞ്ഞ് പോയ കാല്‍ ഭാഗങ്ങള്‍ തുന്നിക്കെട്ടാന്‍ 67 തുന്നല്‍ വേണ്ടിവന്നു. മ്യഗശാല വെറ്ററിനറി സര്‍ജനായ ഡോ.ജേക്കബ് അലക്സ്, ഡോ.ബിനോയ് സി ബാബു എന്നിവരുടെ മേല്‍നോട്ടത്തിലാണ് പെണ്‍കടുവയ്ക്കാവശ്യമായ കണ്‍സര്‍വേഷന്‍ തെറാപ്പി നടത്തി വരുന്നത്. കടുവകള്‍ തമ്മില്‍ അക്രമണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇണകള്‍ തമ്മില്‍ ഇത്തരത്തിലുളള ഏറ്റുമുട്ടല്‍ നടക്കുന്നത് അപൂര്‍വ്വമാണെന്നും, പരിക്കേറ്റ പെണ്‍കടുവയുടെ മുന്‍കാല്‍ പൂര്‍വ്വരൂപത്തില്‍ ആക്കിയെടുക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ദാമ്പത്യപ്രശ്നം മൂലം പരസ്പരം അടിച്ച് പിരിഞ്ഞ ഇണക്കടുവകളെ ഇനിമുതല്‍ പ്രത്യേകം കൂടുകളില്‍ പാര്‍പ്പിക്കാനാണ് മ്യഗശാല അധിക്യതരുടെ തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!