Section

malabari-logo-mobile

ഇടുക്കിയില്‍ ടൂറിസം വകുപ്പിന്‌ കീഴിലുള്ള ജീനക്കാര്‍ സമരത്തിലേക്ക്‌

HIGHLIGHTS : ഇടുക്കി: ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലയിലെ ഡിടിപിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. സമരമാരംഭ...

parunthumpara_JPG0_621361fഇടുക്കി: ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലയിലെ ഡിടിപിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. സമരമാരംഭിച്ചാല്‍ ഇടുക്കിയിലെ പ്രധാന ടൂറിസം മേഖലകളെല്ലാം സ്‌തംഭനത്തിലേക്ക്‌ നീങ്ങും. വിലക്കയറ്റത്തെ തുടര്‍ന്ന്‌ ജീവിതം ദുരിത്തിലായ ജീവനക്കാര്‍ക്‌ പതിനഞ്ച്‌ വര്‍ഷം മുമ്പുള്ള തുച്ഛമായ വേതനമാണ്‌ ഇപ്പോഴും ലഭിക്കുന്നത്‌.

ഇതില്‍ പ്രതിഷേധിച്ചാണ്‌ ജീവനക്കാര്‍ ഇടുക്കി ജില്ലയില്‍ സമരം ആരംഭിക്കുന്നത്‌. പതിറ്റാണ്ടുകളായി ടൂറിസം വികസനത്തിനായി നിസ്‌തുല സേവനങ്ങള്‍ ചെയ്യുന്ന തങ്ങളെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടി.

sameeksha-malabarinews

ഫെബ്രുവരി പത്തിനകം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഐഎന്‍ടിയുസിയുടെ പിന്തുണയോടെ കടുത്ത സമരമുറകളിലേക്ക്‌ നീങ്ങാനാണ്‌ ഇവരുടെ തീരുമാനം. മൂന്നാര്‍, മാട്ടുപ്പെട്ടി, രാമക്കല്‍മേട്‌, ഇടുക്കി, കുമളി തുടങ്ങിയ ഡിടിപിസി കേന്ദ്രങ്ങളിലെ ഭൂരിപക്ഷം ജീവനക്കാരും സമരത്തിനിറങ്ങുന്നത്‌ ജില്ലയിലെ ടൂറിസം മേഖലയെ സാരമായി ബാധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!