Section

malabari-logo-mobile

ആശങ്കകള്‍ ബാക്കിയാക്കി പരപ്പനങ്ങാടി മേല്‍പാലം പണി മുന്നോട്ട്

HIGHLIGHTS : പരപ്പനങ്ങാടി: നീണ്ട കാത്തിരിപ്പിനൊടുവില്‍ പരപ്പനങ്ങാടിയുടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുന്ന റെയില്‍വേ മേല്‍പ്പാലത്തന്റെ നിര്‍മാണ പ്രവര്‍ത്തനം ...

photos : Aghilesh

പരപ്പനങ്ങാടി: നീണ്ട കാത്തിരിപ്പിനൊടുവില്‍ പരപ്പനങ്ങാടിയുടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുന്ന റെയില്‍വേ മേല്‍പ്പാലത്തന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്കെത്തുന്നതോടൊപ്പം നാട്ടുകാരുടെ ആശങ്കകളും വര്‍ദ്ധിക്കുകയാണ്. ഒരു കിലോമീറ്ററിലധികം നീളവും ഏഴര മീറ്റര്‍ വീതിയുമുള്ള സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമേറിയ മേല്‍പ്പാലങ്ങളിലൊന്നുമായ

photo : Muneer

ഇത് 2012 മാര്‍ച്ച് അവസാനത്തോടെ നാടിന് സമര്‍പ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റെയില്‍വേ ട്രാക്കിനു മുകളിലുള്ള സ്ലാബിന്റെയും അപ്രോച്ച് റോഡിന്റയും നിര്‍മാണം ദ്രുതഗതിയില്‍ നടന്നുവരികയാണ്.
ഈ അവസരത്തിലാണ് നിര്‍മാണത്തിലെ ചില സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍ പെടുന്നത്്. മേല്‍പാലത്തില്‍ കാല്‍നട യാത്രകാര്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാനുള്ള ഫുട്ട് പാത്ത് നിര്‍മിക്കാന്‍ ഡിസൈനില്‍ നിര്‍ദേശം ഇല്ലായെന്നത് വലിയൊരു ന്യൂനതയാണ്. മേല്‍പാലത്തലില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നത് രാത്രിയാത്ര ദുഷ്‌ക്കരമാക്കും.മാത്രമല്ല അനുബന്ധ റോഡ് കുത്തനെ കടലുണ്ടി റോഡിലേക്കിറങ്ങുന്നത് കാരണം വാഹനങ്ങള്‍ തിരിയുന്നതിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് വിദഗ്ധാഭിപ്രായം. മേല്‍പാലമിറങ്ങി തിരൂര്‍ ഭാഗത്തേക്ക് ചരക്കുലോറികള്‍ക്കും ചെറുവാഹനങ്ങള്‍ക്കും വളവുതിരിയണമെങ്കില്‍ ചുരം റോഡിലെ ഹെയര്‍പിന്‍ വളവിന്റെ അവസ്ഥയായിരിക്കും ഉണ്ടാകുക.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ പ്ലാന്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്താതെ അതെപടി ഉപയോഗിച്ചതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
വിവാദങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കും ശേഷം മുന്‍ സര്‍ക്കാറിന്റെ കാലത്ത് നടത്തിയ ശ്രമഫലമായാണ് റവന്യു വകുപ്പ് അക്വസിഷന്‍ നടപടി പൂര്‍ത്തിയാക്കിയത്. ഉടന്‍ തന്നെ ധനകാര്യ വകുപ്പ് ബജറ്റില്‍ പണം വകയിരുത്തി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് മേല്‍പാല നിര്‍മാമത്തിനായി ഭൂമി കൈമാറുകയാണുണ്ടായത്.
തീവണ്ടികളുടെ വര്‍ധനവ് കാരണം ഓരോ ദിവസവും പന്ത്രണ്ട് മണിക്കൂറിലധികം റെയില്‍വേഗെയ്റ്റ് ഇപ്പോള്‍ അടച്ചിടുകയാണ്. ഇത് യാത്രക്കാരുടെ ദുരിതത്തിനും ഗതാഗത കുരുക്കിനും കാരണമാകുന്നു.
ഇടക്കിടെ പണിമുടക്കുന്ന ഈ റെയില്‍വെ ഗേറ്റ്‌ന്റെ പിടിയില്‍നിന്ന് രക്ഷനേടാന്‍ ഉതകുന്ന പുതിയ മേല്‍പാലം അശാസ്ത്രിയമായ നിര്‍മാണ രീതികള്‍ കൊണ്ടും ഉദ്യോഗസ്തരുടെ അനാസ്ഥ കൊണ്ടും മറ്റൊരു ഊരാകുടുക്കായി മാറാതിരിക്കാന്‍ ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ ഇടപെടലുകല്‍ക്കായി.വേണ്ട അടിയന്തിര ശ്രദ്ധയുണ്ടാവാന്‍ പൊതുമരാമത്ത്് മന്ത്രി, ജില്ലാകളക്ടര്‍ ആര്‍ബിഡിസി എന്നിവര്‍ക്ക് നിവേതനം നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!