Section

malabari-logo-mobile

ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഴിമതി തുടച്ചുനീക്കണം;കെനിയയോട്‌ ഒബാമ

HIGHLIGHTS : നെയ്‌റോബി: ആഫ്രിക്കന്‍ അഴിമതി തടയാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. കെനിയന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം ...

obamaനെയ്‌റോബി: ആഫ്രിക്കന്‍ അഴിമതി തടയാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. കെനിയന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം കെനിയന്‍ പ്രസിഡന്റ്‌ ഉഹ്‌റു കെനിയാട്ടയോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ അഴിമതികള്‍ ഇല്ലാതാക്കണമെന്ന്‌ കെനിയന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത്‌. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്‌ക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

താഴെതട്ടുമുതല്‍ മേല്‍തട്ടുവരെ പടര്‍ന്നു കിടക്കുന്ന അഴിമതി സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്‌ ചെറുതല്ല. ഇതി തടയാനായി ശക്തമായ നിയമനിര്‍മ്മാണവും കര്‍ശനമായ ശിക്ഷാരീതികളും അനിവാര്യമാണ്‌. ഇതിനായി പോലീസ്‌ അടക്കമുള്ള ജീവനക്കാര്‍ക്ക്‌ മികച്ച ശമ്പളം നല്‍കേണ്ടതുണ്ടെന്നും ഒബാമ പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ തങ്ങള്‍ ഒരുമിച്ചാണെന്ന്‌ കെനിയന്‍ പ്രസിഡന്റ്‌ ഉഹുരു കെനിയേറ്റ പറഞ്ഞു.

sameeksha-malabarinews

വാര്‍ത്താസമ്മേളനത്തിന്‌ ശേഷം 1988 ലെ യുഎസ്‌ എംബസി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്‌മൃതി മണ്ഡപത്തില്‍ ഒബാമ അന്തിമോപചാരം അര്‍പ്പിച്ചു. അച്ഛന്റെ ജന്മനാടായ കെനിയയിലെ ബന്ധുക്കളോടൊപ്പം ഒബാമ സമയം ചെലവഴിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!