Section

malabari-logo-mobile

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണം

HIGHLIGHTS : എറണാകുളം: ആനക്കൊമ്പ് കേസില്‍ സിനിമാതാരം മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ത്വരിതാന്വേഷണത്തിന്...

mohanlalഎറണാകുളം: ആനക്കൊമ്പ് കേസില്‍ സിനിമാതാരം മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചു എന്ന കേസിലാണ് അന്വേഷണം നടക്കുക. മോഹന്‍ലാലിന് പുറമെ മുന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ് കൈമാറിയ ആള്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തും. ഏലൂര്‍ അന്തിക്കാട് പൗലോസ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. ആനക്കൊമ്പ് കണ്ടെത്തിയ വിവരം വനം വകുപ്പിനെ അറിയിക്കുകയും പിന്നീട് നടത്തിയ റെയ്ഡില്‍ അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആനകൊമ്പുകള്‍ 65000 രൂപ നല്‍കി വാങ്ങിയതാണെന്നാണ് മോഹന്‍ലാല്‍ നല്‍കിയ വിശദീകരണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!