Section

malabari-logo-mobile

ആത്മഹത്യാ ശ്രമം ഇനി മുതല്‍ കുറ്റകരമായേക്കില്ല

HIGHLIGHTS : ദില്ലി : ആത്മഹത്യാശ്രമം കുറ്റകരമായ ഐ പി സി 309 വകുപ്പ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരവകുപ്പ്...

suicideദില്ലി : ആത്മഹത്യാശ്രമം കുറ്റകരമായ ഐ പി സി 309 വകുപ്പ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരവകുപ്പ് ഒരുവര്‍ഷം വരെ തടവും പിഴയും കിട്ടുന്ന ഈ വകുപ്പ് റദ്ദാക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായാണ് സൂചന. ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 210 ാം മത് റിപ്പോര്‍ട്ടിലെ ആത്മഹത്യാശ്രമം നടത്തുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കുകയും നടപടി കുറ്റകരമാകാതിരിക്കുകയും ചെയ്യണമെന്ന ശുപാര്‍ശയില്‍ ഐപിസി 309 നിയമത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പറയുന്നതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ലോക്‌സഭയില്‍ അറിയിച്ചു. 309 ാം വകുപ്പ് മനുഷ്യത്വരഹിതമാണെന്ന് ലോ കമ്മീഷന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!