Section

malabari-logo-mobile

അർബുദ  നിയന്ത്രിത  നഗരം:    പരപ്പനങ്ങാടിയില്‍ മെഗാ  സർവെയും ഫിൽട്ടർ  ക്യാമ്പും

HIGHLIGHTS : പരപ്പനങ്ങാടി:  കാൻസർ  ഭീഷണി  നേരിടുന്ന  സമൂഹ ത്തിന്  ആശ്വാസത്തിന്റെ  വഴികൾ  ചൂണ്ടി കാട്ടാൻ  വിദ്യഭ്യാസ  പ്രവർത്തകരും,  സാംസ്കാരിക കൂട്ടായ്മയും ,  ന...

പരപ്പനങ്ങാടി:  കാൻസർ  ഭീഷണി  നേരിടുന്ന  സമൂഹ ത്തിന്  ആശ്വാസത്തിന്റെ  വഴികൾ  ചൂണ്ടി കാട്ടാൻ  വിദ്യഭ്യാസ  പ്രവർത്തകരും,  സാംസ്കാരിക കൂട്ടായ്മയും ,  നഗരസഭയും  രംഗത്ത്.പരപ്പനങ്ങാടി  കോ  ഓപ്പറേറ്റീവ്  കോളേജ് ന്റെ സിൽവർ  ജൂബിലി  ആഘോഷത്തിന്റെ  ഭാഗമായി  സംഘടിപ്പിക്കുന്ന   സാമൂഹ്യ  സേവന  അധ്യായനത്തിലാണ്   സമഗ്ര കാൻസർ  നിയന്ത്രണ  പദ്ധതി യാ യ    ”  സഞ്ജീവി നി  ‘     നാടിനു  സമർപ്പിക്കുന്നത്‌.
ഈ  പദ്ധതിയിൽ തങ്ങളുടെ  കൂടി  പങ്കാളിത്തമുണ്ടെന്ന്  ” അറീന  ”  സാംസ്കാരിക വേദിയിലെ  ആരോഗ്യ  പ്രവർത്തകരും  നഗരസഭ  അധികൃ തരും  വാർത്ത  സമ്മേനത്തിൽ  വ്യക്തമാക്കി.

ശനി ഞായർ ദിവസങ്ങളിലായി  നഗരസഭയിലെ  45 ഡി വിഷനുകളിലെ  മുഴുവൻ  വീടുകളിൽ നിന്നായി സർവെ  ഡാറ്റകൾ   ശേഖരിക്കുമെന്നും  26 ന് ഫിൽട്ടർ  ക്യാമ്പ്  നടത്തി  ക്യാന്‍സര്‍ സാധ്യതയുള്ള  മുഴുവനാളുകൾക്കും ചികിത്സ നൽകുമെന്നും  സംഘാടകർ  പറഞ്ഞു. അൾട്രാ  സൗണ്ട്  സ്കാനിങ്ങ് ,  എഫ് എൻ എ സി,  പാസ് മിയർ ,  മാമോക്രാ ഫി,   എന്നീ  പരിശോധകൾ  മെഗാ ഫിൽട്ടർ   ക്യാമ്പിലുണ്ടാകുമെന്നും  സ്ത്രീകൾക്ക്  ഇരുപതു വർഷത്തിന്  ശേഷം  ഉണ്ടാവാൻ   പോലും സാധ്യതയുള്ള കാൻസർ  രോഗത്തെ തിരിച്ചറിയാനും  പ്രതിരോധിക്കാനും  ഇപ്പോൾ  ആധുനിക  വൈദ്യശാസ്ത്രത്തിൽ  സംവിധാനങ്ങളുണ്ടെന്നും സംഘാടകർ വ്യക്താക്കി.

sameeksha-malabarinews

അലോപ്പതിയല്ലാത്ത  ചികിത്സ  രീതികളിലൂടെ  അർബുദം  ഭേദമാകുന്നുവെന്ന  അവകാശവാദത്തെ  സംബന്ധിച്ച്  സർക്കാർ തലത്തിൽ  പഠനം  നടത്താത്തിടത്തോളം  അതു സംബന്ധിച്ച്  ഒന്നും  പറയാനാകില്ലന്നും  ആരോഗ്യ  പ്രവർത്തകർ   പറഞ്ഞു.

പരപ്പനങ്ങാടി  മുൻ സിപ്പൽ  വൈസ്  ചെയർമാൻ  എച്ച് . ഹനീഫ ,   സംഘാടക സമിതി കൺവീനർ വിശ്വനാഥൻ ,കോ ഓപ്പറേറ്റീവ്  കോളേജ്  സെക്രട്ടറി  സി.  അബ്ദു റഹ്മാൻ കുട്ടി,   അറീന  പ്രതിനിധികളായ മോഹൻ മാസ്റ്റർ, ചന്ദ്രന്‍,  മുനിസിപ്പൽ  കൗൺസിലർ സെയ്തലവി കടവത്ത് ,  സംഘാടക  സമിതി  അംഗങ്ങളായ എം .  അഹമ്മദലി,  വി.  സുരേന്ദ്രൻ  . കെ. ജോതിഷ്  എന്നിവർ  വാർത്താ  സമ്മേളനത്തിൽ സംബന്ധിച്ചു.

പദ്ധതി യുടെ  ഭാഗമായി  ഇതിനകം  വിദ്യാർത്ഥികൾ,  അധ്യാപകർ,  മാധ്യമ പ്രവർത്തകർ ,  ആശാ  കുടുംബശ്രീ  വളണ്ടിയർമാർ  എന്നിവർക്കായി  പ്രത്യേകപഠന  ക്ലാസുകൾ  സംഘടിപ്പിക്കുകയും  തെരഞ്ഞെടുക്കപ്പെട്ട  അറ നൂറ്  വളണ്ടിയർമാർക്ക്  പരിശീലനം  നൽകുകയും  ചെയ്തിട്ടുണ്ട്.

ശാരീരിക  അസ്വാഭാവികതകൾ  മറച്ചുവെക്കുന്ന  സ്ത്രീകളുടെ  മാനസികവസ്ഥയാണ്  സ്ത്രീകൾക്കിടയിൽ  അവസാന ഘട്ട കാൻസർ  വ്യാപനത്തിന്  കാരണമാക്കാനിടയാക്കുന്നതെന്നും  പരിശോധനയിലും  സർവെയിലും  സ്ത്രീകൾ  തുറന്ന  സമീപനം  സ്വീകരിക്കണമെന്നും  ആരോഗ്യ പ്രവർത്തകർ  പ്രത്യേകം  ആവശ്യപെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!