Section

malabari-logo-mobile

അസാപ്‌ പരിശീലനം: സ്‌കൂള്‍-കോളെജുകള്‍ക്ക്‌ അപേക്ഷിക്കാം

HIGHLIGHTS : അസാപ്‌ പരിശീലന കോഴ്‌സ്‌ ആരംഭിക്കാന്‍ താത്‌പര്യമുള്ള സര്‍ക്കാര്‍, എയ്‌ഡഡ്‌, വൊക്കേഷനല്‍

അസാപ്‌ പരിശീലന കോഴ്‌സ്‌ ആരംഭിക്കാന്‍ താത്‌പര്യമുള്ള സര്‍ക്കാര്‍, എയ്‌ഡഡ്‌, വൊക്കേഷനല്‍ മേഖലയിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളെജുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക്‌ തൊഴില്‍ നൈപുണ്യം നല്‍കുന്ന ഉന്നത വിദ്യാഭ്യാസ- പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണ്‌ അസാപ്‌. വിവിധ തൊഴില്‍ മേഖലകളിലുള്ള വ്യവസായ സംബന്ധമായ സ്‌കില്‍ കോഴ്‌സുകളാണ്‌ അസാപ്‌ നടപ്പാക്കുന്നത്‌. അപേക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്‌ താത്‌പര്യമുള്ള സ്‌കില്‍ പരിശീലന പരിപാടിയില്‍ ചേരാന്‍ അവസരം ലഭിക്കും.
താത്‌പര്യമുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും asapkerala.gov.in ല്‍ ജൂണ്‍ 27 നകം അപേക്ഷ നല്‍കാം. യോഗ്യതകള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്‌. നിര്‍ദ്ദിഷ്‌ഠ ഫോര്‍മാറ്റിലുള്ള എഗ്രിമെന്റ്‌ 100 രൂപ സ്റ്റാംപ്‌ പേപ്പറില്‍ തയ്യാറാക്കി ഒപ്പ്‌ രേഖപ്പെടുത്തി സ്‌കാന്‍ ചെയ്‌ത്‌ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷയുടെ ഹാര്‍ഡ്‌ കോപ്പി എഗ്രിമെന്റിനോടൊപ്പം അഡീഷനല്‍ സെക്രട്ടറി & പ്രോഗ്രാം ലീഡര്‍, അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം(അസാപ്‌), മൂന്നാം നില, ട്രാന്‍സ്‌ ടവര്‍ വഴുതക്കാട്‌, തിരുവനന്തപുരം-695014 വിലാസത്തില്‍ അയയ്‌ക്കണം. ഫോണ്‍: 9495999774.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!