Section

malabari-logo-mobile

അശ്ലീല സൈറ്റുകള്‍ തടയാന്‍ സംവിധാനങ്ങള്‍ തേടണം; സുപ്രീംകോടതി

HIGHLIGHTS : ദില്ലി: അശ്ലീല വെബ്‌സൈറ്റുകള്‍ തടയാന്‍ സംവിധാനങ്ങള്‍ വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഇത്തരത്തിലുള്ള സൈറ്റുകള്‍ തടയാനുള്ള നടപടികള്‍ ഫലപ്രദമാക...

MODEL copyദില്ലി: അശ്ലീല വെബ്‌സൈറ്റുകള്‍ തടയാന്‍ സംവിധാനങ്ങള്‍ വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഇത്തരത്തിലുള്ള സൈറ്റുകള്‍ തടയാനുള്ള നടപടികള്‍ ഫലപ്രദമാകുന്നില്ലെന്നും ഒരു സൈറ്റ് ഇല്ലാതാക്കുമ്പോള്‍ മറ്റൊന്ന് രൂപപ്പെടുകയാണെന്ന് സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിലെ അശ്ലീലം തടയാന്‍ ഏതെങ്കിലും സംവിധാനം കണ്ടെത്തേണ്ടതുണ്ടെന്നും നിയമത്തിന്റെയും, സാങ്കേതിക വിദ്യയുടെയും കൂട്ടായ ശ്രമമാണ് ഇതിന് വേണ്ടതെന്നും ചീഫ് ജസ്റ്റീസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു.

ഇത്തരം സൈറ്റുകള്‍ തടയാന്‍ നിലവില്‍ നിയമങ്ങളുണ്ടെന്ന് ബഞ്ച് ചൂണ്ടികാട്ടി. നിയമത്തേക്കാള്‍ വേഗത്തിലാണ് സാങ്കേതിവിദ്യ മുന്നേറുന്നതെന്നും നിയമം സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനനുസരിച്ച് നീങ്ങേണ്ടതുണ്ടെന്നും ബഞ്ച് നിരീക്ഷിച്ചു.

sameeksha-malabarinews

അതേസമയം ഇത്തരത്തിലുള്ള വെബ്‌സൈറ്റുകളുടെ സര്‍വറുകള്‍ വിദേശത്തായതിനാല്‍ കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പരിമിതിയുണ്ട്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അശ്ലീല വെബ്‌സൈറ്റുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചും. കേസ് ആറാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കുമ്പോള്‍ സമിതിയുടെ കൂടുതല്‍ വിലയിരുത്തലുകള്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!