Section

malabari-logo-mobile

അവയവദാനം ബോധവല്‍ക്കരണം

HIGHLIGHTS : തേഞ്ഞിപ്പലം: അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ ഗവണ്‍മെന്റ്‌ ടി.ഡി ...

University-Dr.P.C.Mehshud Irfan leading doubt clearing session in Organ Sharing Awareness programme-2തേഞ്ഞിപ്പലം: അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ ഗവണ്‍മെന്റ്‌ ടി.ഡി മെഡിക്കല്‍ കോളേജിലെ ഡോ.പി.സി.മെഹഷൂദ്‌ ഇര്‍ഫാന്‍, ഡോ.നിസ്‌ന മേടപ്പില്‍, ഡോ.ഇ.കെ.ജെസ്‌ന, ഡോ.എന്‍.പി.നസീഹ എന്നിവര്‍ ക്ലാസുകളെടുത്തു.

അവയവദാനവുമായി ബന്ധപ്പെട്ട്‌ സംസ്ഥാന ഗവണ്‍മെന്റിന്‌ കീഴില്‍ മൃതസഞ്‌ജീവനി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ നെറ്റ്‌വര്‍ക്ക്‌ ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ്‌ എന്ന വെബ്‌സൈറ്റിലെ ലിസ്റ്റിലുള്‍പ്പെട്ട രോഗികള്‍ക്ക്‌ പ്രയോജനകരമാകുന്ന വിധത്തില്‍, ഭാവിയില്‍ അവയവദാനം നടത്തുന്നതിനുള്ള സമ്മതിപത്രം നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഒപ്പിട്ടു നല്‍കി.
ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളേജിലെ ഏറ്റവും ഒടുവില്‍ പാസായ എം.ബി.ബി.എസ്‌ ബാച്ചിലെ ഡോക്‌ടര്‍മാരുടെ ആഭിമുഖ്യത്തില്‍, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അവയവദാന കാമ്പെയ്‌ന്‍ സംഘടിപ്പിക്കുന്നുണ്ട്‌. കേരളത്തില്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം പേര്‍ക്ക്‌ വൃക്കരോഗം പിടിപെടുന്നുണ്ടെങ്കിലും 500 പേര്‍ക്ക്‌ മാത്രമെ മാറ്റിവെക്കുന്നതിനായി വൃക്ക ലഭിക്കുന്നുള്ളൂവെന്ന്‌ പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി. മറ്റ്‌ അവയവങ്ങളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. മസ്‌തിഷക മരണം സംഭവിക്കുന്നവര്‍ ദാനത്തിന്‌ സന്നദ്ധരായാല്‍ ചികിത്സാ രംഗത്ത്‌ വമ്പിച്ച മാറ്റങ്ങളാണുണ്ടാവുക എന്ന സാഹചര്യത്തിലാണ്‌ അവയവദാന കാമ്പെയ്‌ന്‍. സര്‍വകലാശാലാ നാഷണല്‍ സര്‍വീസ്‌ സ്‌കീമിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ഡോ.എ.ബി.മെയ്‌തീന്‍കുട്ടി, ഡോ.സി.സി.ഹരിലാല്‍, സജിത്ത്‌ തുടങ്ങിയവര്‍ ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!