Section

malabari-logo-mobile

അവധി ദിനത്തില്‍ ജീവനക്കാര്‍ സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു

HIGHLIGHTS : മലപ്പുറം: അവധി ദിനമായ ഞായറാഴ്ച സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചും കാടുകള്‍ വെ'ിത്തെളിച്ചും ജീവനക്കാരുടെ ശ്രമദാനം മാതൃകയായി. ജില്ലാ കലക്ടര്‍ എ...

മലപ്പുറം: അവധി ദിനമായ ഞായറാഴ്ച സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചും കാടുകള്‍ വെ’ിത്തെളിച്ചും ജീവനക്കാരുടെ ശ്രമദാനം മാതൃകയായി. ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ നേതൃത്വത്തില്‍ 500 ഓളം ജീവനക്കാരാണ് അവധി ഒഴിവാക്കി ചൂലും കൊ’യും അരിവാളും കൈക്കോ’ുമായി സിവില്‍ സ്റ്റേഷന്‍ കോംപൗണ്ട് വൃത്തിയാക്കാനിറങ്ങിയത്. നെഹ്‌റു യുവകേന്ദ്രയുടെ വിവിധ ക്ലബ്ബ് വളണ്ടിയര്‍മാരും മലപ്പുറം ഗവ. കോളെജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരും സഹായിക്കാനെത്തി.

നവംബര്‍ ഒിന് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കോടതി കെ’ിടത്തിനു മുമ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കുതിന്റെ ഭാഗമായി കാടുപിടിച്ചു കിടക്കു സിവില്‍ സ്റ്റേഷന്‍ കോംപൗണ്ട് വെ’ിവെളുപ്പിക്കാനും ചപ്പുചവറുകള്‍ നീക്കി ശുചിയാക്കാനും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തത്. 35 ഏക്കറോളം വരു സിവില്‍ സ്റ്റേഷനില്‍ കലക്ടറേറ്റും മജിസ്‌ട്രേറ്റ് കോടതിയും കുടുംബ കോടതിയും പി.എസ്.സി. ഓഫീസും ഉള്‍പ്പെടെ 80 ഓളം സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുുണ്ട്.
സ്‌ഫോടനത്തിന്റെ അടുത്ത ദിവസം സുരക്ഷാ മുാെരുക്കങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ വിളിച്ച ഓഫീസ് മേധാവികളുടെ യോഗത്തില്‍ പരിസര ശുചീകരണ ചുമതല ജീവനക്കാര്‍ സ്വയം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുു. സര്‍വീസ് സംഘടനകള്‍ ഉള്‍പ്പെടെ യജ്ഞത്തിന് പൂര്‍ണ പിന്തുണ ഉറപ്പു നല്‍കി. ഇതേതുടര്‍ാണ് ഇലെ ജീവനക്കാര്‍ ഒിച്ച് സിവില്‍ സ്റ്റേഷനിലെ ഓഫീസുകളും പരിസരവും കോംപൗണ്ടിലെ റോഡുകളും ഒഴിഞ്ഞ് കിടക്കു ഭാഗങ്ങളും വെ’ി വെടിപ്പാക്കിയത്. മണ്ണുമാന്തി-, കാടുവെ’് യന്ത്രങ്ങളുടെ ഉള്‍പ്പെടെ സഹായത്തോടെയായിരുു ശുചീകരണം.
ഓരോ ഓഫീസിനും സ്വന്തം ഓഫീസും പരിസരവും കൂടാതെ ശുചീകരണത്തിന് പ്രത്യേക ഭാഗങ്ങള്‍ നിര്‍ണയിച്ച് നല്‍കിയിരുു. ഒഴിഞ്ഞു കിടക്കു ഭാഗങ്ങളും റോഡുകളും വൃത്തിയാക്കാന്‍ പെകു’ികള്‍ ഉള്‍പ്പെടെയുള്ള എന്‍.എസ്.എസ്.- എന്‍.വൈ.കെ. വളണ്ടിയര്‍മാരും വനം വകുപ്പിന്റെ റാപിഡ് റെസ്‌പോസ് ടീമും സജീവമായി രംഗത്തിറങ്ങി. കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ജൈവ മാലിന്യങ്ങള്‍ എിങ്ങനെ വേര്‍ത്തിരിച്ചാണ് ചപ്പുചവറുകള്‍ പൊറുക്കി സംസ്‌ക്കരിക്കുതിനായി നീക്കിയത്. ജില്ലാ ശുചിത്വ മിഷന്‍ ഇതിന് മേല്‍നോ’ം വഹിച്ചു.
രാവിലെ 8.30 ന് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. എ.ഡി.എം. പി. സെയ്യിദ് അലി, ഡെപ്യൂ’ി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, എ. നിര്‍മലകുമാരി, ഡോ.ജെ.ഒ. അരു, സി. അബ്ദുറഷീദ്, പി.എന്‍. പുരുഷോത്തമന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബി-3 ‘ോക്കിനു പിില്‍ ജില്ലാ പ്ലാനിങ് ഓഫീസ് ജീവനക്കാര്‍ പരിപാലിക്കു ജൈവ പച്ചക്കറി- കിഴങ്ങു കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു.
ശുചീകരണത്തിന് സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കി
കാടുപിടിച്ചു കിടക്കു സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷം. ജീവനക്കാരുടെ വ്യക്തി സുരക്ഷയ്ക്കായി കൈയുറകളും മാസ്‌കുകളും വിതരണം ചെയ്തിരുു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സാ സൗകര്യങ്ങളോടെ മൊബൈല്‍ മെഡിക്കല്‍ ടീം സജ്ജമായിരുു. മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഫിസിഷന്റെ സേവനവും ലഭ്യമാക്കി.
പാമ്പു പിടുത്തക്കാരന്‍ ഉപ്പൂടന്‍ റഹ്മാന്‍ രാവിലെ മുതല്‍ സേവന നിരതനായി യജ്ഞത്തില്‍ പങ്കെടുത്തു. 11 മണിയോടെ ആര്‍.ടി.ഒ. ഓഫീസ് പരിസരത്തെ അടിക്കാടില്‍ നി് റഹ്മാന്‍ പിടിച്ച പാമ്പിനെ വനം വകുപ്പിന് കൈമാറി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!