Section

malabari-logo-mobile

അവധിക്കാലം ആഘോഷമാക്കാന്‍ ഭാരത്ദര്‍ശന്‍ ട്രെയിന്‍.

HIGHLIGHTS : തിരു: റെയില്‍വേ കാറ്ററിംങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഗീതവും ഭക്ഷണവും ആസ്വദിച്ച് രാജ്യം ചുറ്റിക്കറങ്ങാന്‍

തിരു: റെയില്‍വേ കാറ്ററിംങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഗീതവും ഭക്ഷണവും ആസ്വദിച്ച് രാജ്യം ചുറ്റിക്കറങ്ങാന്‍ സൗകര്യമൊരുങ്ങുന്നു. ഈ അവധിക്കാലം ആഘോഷമാക്കാന്‍ രാജ്യത്തെ ആറു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പര്യടനത്തിന് റെയില്‍വേ അവസരമൊരുക്കുന്നു. ‘ഭാരതദര്‍ശന്‍’ എന്ന പേരില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേകട്രെയിനാണ് ഇതിന് ഒരുക്കുന്നത്.

ഗോവ, ഹൈദരാബാദ്, ഛണ്ഡീഗഡ്, അമൃത്‌സര്‍, ഡല്‍ഹി, ആഗ്ര എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് യാത്ര. മധുരയില്‍ നിന്ന് ആരംഭിച്ച് കേരളത്തിലൂടെ കടന്നുപോകുന്ന ഭാരത്ദര്‍ശനില്‍ മലയാളികള്‍ക്കും പങ്കാളികളാകാം.

sameeksha-malabarinews

മെയ് രണ്ടിന് കേരളത്തിലെത്തുന്ന ഭാരതദര്‍ശന്‍ തിരുവനന്തപുരം കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ സ്‌റ്റേഷനുകളിലൂടെ കടന്നുപോകും. 7,700 രൂപയുടെ പാക്കേജാണ് റെയില്‍വേ ഇതിന് തയ്യാക്കിയിരിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!