Section

malabari-logo-mobile

അഴിമതി: ജര്‍മ്മന്‍ പ്രസിഡന്റ് രാജി വെച്ചു,

HIGHLIGHTS : ബര്‍ലിന്‍: അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ജര്‍മ്മന്‍ പ്രസിഡന്റ് ക്രിസ്ത്യന്‍ വുള്‍ഫ് രാജി വെച്ചു. ജര്‍മ്മനിയുടെ

ബര്‍ലിന്‍: അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ജര്‍മ്മന്‍ പ്രസിഡന്റ് ക്രിസ്ത്യന്‍ വുള്‍ഫ് രാജി വെച്ചു. ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റാണ് വൂള്‍ഫ്. ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്റെ പ്രതിനിധിയായ ഹോഴ്സ്റ്റ് കോഹ്‌ളര്‍ ഇടക്കാല പ്രസിഡന്റാകും. ലോവര്‍ സാക്‌സണ്‍ സംസ്ഥാനത്ത് പ്രധാനമന്ത്രിയായിരിക്കേ നടത്തിയതായി ആരോപിക്കപ്പെടുന്ന അഴിമതികളാണ് വുള്‍ഫിന് വിനയായത്.

സുഹൃത്തായ ചലച്ചിത്ര നിര്‍മ്മാതാവിന് സര്‍ക്കാറിന്റെ ഗ്യാരണ്ടിയില്‍ ഭീമമായ വായ്പ നല്‍കിയതിന് പ്രത്യുപകാരമായി സുഖവാസ കേന്ദ്രത്തിലെ ആതിഥ്യം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് വുള്‍ഫിന്റെ രാജിയിലേക്ക് നയിച്ചത്. രണ്ടാം ലോകയുദ്ധത്തിനുശേഷം, ഈ കേസില്‍ ഇതാദ്യമായി ഒരു ജര്‍മ്മന്‍ രാഷ്ട്രത്തലവന്‍ വിചാരണ നേരിടേണ്ടി വന്നിരിക്കയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!