Section

malabari-logo-mobile

അലി തന്നെ താരം

HIGHLIGHTS : തിരു : ദിവസങ്ങളായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനും ആഘാംഷയ്ക്കും വിരാമമിട്ട് മഞ്ഞളാംകുഴി അലി അഞ്ചാമനായി

തിരു : ദിവസങ്ങളായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനും ആഘാംഷയ്ക്കും വിരാമമിട്ട് മഞ്ഞളാംകുഴി അലി അഞ്ചാമനായി മന്ത്രിസഭയിലെത്തുന്നു. പാണക്കാട്ട് തങ്ങന്‍മാരുടെ വാക്ക് പാഴ്‌വാക്കാവില്ലെന്ന മുസ്ലിംലീഗിന്റെ വിശ്വാസത്തിന് അടിവരയിടുന്നതായിരുന്നു യുഡിഎഫിന്റെ ഈ തീരുമാനം.

മന്ത്രിമാരായി നാളെ രാവിലെ പത്തുമണിക്ക് മഞ്ഞളാംകുഴി അലിയും അനുപ് ജേക്കബും സത്യപ്രതിക്ജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇന്ന് യുഡിഎഫ് യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്. നെയ്യാറ്റിന്‍കരയില്‍ നടക്കാനിരിക്കൂന്ന തെരഞ്ഞെടുപ്പില്‍ ശെല്‍വരാജിനെ പിന്‍തുണയ്ക്കാനും യുഡിഎഫ് തീരുമാനം.

sameeksha-malabarinews

മഞ്ഞളാംകുഴി അലിയുടെ വകുപ്പ ലീഗിന്റെ കൈവശമുള്ള ഏതെങ്കിലും ഒന്നായിരിക്കുമെന്നും അനൂപിന് പിതാവ് ജേക്കബ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെയായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഏറെ കാത്തിരുന്ന് നേടിയ ഈ മന്ത്രിസ്ഥാനം മുസ്ലിംലീഗിന്റെ രാഷ്ട്രീയ വിജയം കൂടിയാണ്. യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗവും യുഡിഎഫിനെ പിന്‍തുണക്കുന്ന എന്‍എസ്എസ് പോലുള്ള ജാതി സംഘടനകളും സാമുദായിക സന്തുലനാവസ്ഥയുടെ പരുപറഞ്ഞ് അഞ്ചാം മന്ത്രിക്ക് തടയിടാന്‍ ശ്രമിച്ചെങ്കിലും യുഡിഎഫിലെ മുസ്ലിംലീഗിന്റെ കരുത്തിനു മുന്നില്‍ അവയെല്ലാം വഴിമാറി പോവുകയായിരുന്നു. ഇതിന് കേരളാ കോണ്‍ഗ്രസ്സിന്റെ ശക്തമായ പിന്‍തുണയും അവര്‍ക്ക് ലഭിച്ചു.

മറ്റൊന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ യുഡിഎഫിന് മികച്ചൊരു വിജയം നേടാനായത് മുസ്ലിംലീഗിന്റെ സംഘടനാശക്തി കൊണ്ടുമാത്രമാണു. ഇന്ന് അഞ്ചാം മന്ത്രി സ്ഥാനത്തെ എതിര്‍ക്കുന്ന മലബാറിലെ കോണ്‍ഗ്രസിന്റെ മന്ത്രിമാരും എംപിമരും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതും വിസ്മരിച്ചുകൂട.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!