Section

malabari-logo-mobile

അര്‍ബുദ ചികില്‍സകര്‍ക്ക് പ്രതീക്ഷയായി സഫിയയുടെ അത്തചക്ക

HIGHLIGHTS : പരപ്പനങ്ങാടി: പുരയിടതോട്ടത്തിലെ ഒറ്റയാന്‍ വിപ്ലവ പോരാളിയാണ് ചെട്ടിപ്പടി

പരപ്പനങ്ങാടി: പുരയിടതോട്ടത്തിലെ ഒറ്റയാന്‍ വിപ്ലവ പോരാളിയാണ് ചെട്ടിപ്പടി കുപ്പിവളവിലെ സഫിയ. പഴങ്ങളും പച്ചക്കറികളും മല്‍സ്യ വളര്‍ത്തലും ചെടി നിര്‍മ്മാണവും ടെറസ്സിന് മുകളിലെ ആകാശ പച്ചക്കറിതോട്ടവും പ്രാവ് വളര്‍ത്തലും മുയലു വളര്‍ത്തലുമെല്ലാം നൂറു മേനിയുടെ വിജയം സമ്മാനിക്കുന്നത് ഇവരുടെ ഒറ്റയാന്‍ വിയര്‍പ്പിന്റെ ഉപ്പു രസത്തിലൂടെ മാത്രം. ചെടിതോപ്പുകള്‍ക്കിടയില്‍ കായ്ചു നില്‍ക്കുന്ന അത്തചക്ക എന്ന അത്തപഴത്തിന്റെ മൂല്യം ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സഫിയ പോലും അറിയുന്നത്.

അത്തപഴത്തിന് അര്‍ബുദങ്ങളെ ചെറുക്കാനാകുമെന്ന അന്താരാഷ്ട്ര പഠന വിവരം സഫിയയുടെ കാതുകളിലെത്തിയതോടെ അവരുടെ സന്തോഷത്തിന് മണ്‍തരികള്‍ക്കിടയില്‍ ജീവന്‍ തെരയുന്ന ഈ അമ്പതുകാരിക്ക് എന്തെന്നില്ലാത്ത ആഹ്ലാദമാവുകയായിരുന്നു.

sameeksha-malabarinews

മുള്ളത്തയെന്ന നാടന്‍ പ്രയോഗത്തില്‍ അറിയപെടുന്ന അത്തചക്കയുടെ ഔഷധവീര്യം തിരിച്ചറിഞ്ഞത് സൗത്ത് കൊറിയയിലെ കാത്തലിക് സര്‍വ്വകലാശാലയിലെയും അമേരിക്കയിലെ ദേശീയ അര്‍ബുദ ഗവേഷണ കേന്ദ്രത്തിലെയും ഗവേഷണ വിദ്യാര്‍ത്ഥികളാണ്. ആമാശയം, ശ്വാസകോശം, പാന്‍ക്രിയാസ് തുടങ്ങി 12 ഇടങ്ങളില്‍ കണ്ടു വരുന്ന കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാന്‍ കേരളത്തിന്റെ പരമ്പരാഗത മുള്ളാത്തക്ക് കഴിവുണ്ടെന്നാണ് പുതിയ ആരോഗ്യ പഠന വിവരം. കാന്‍സറിന്റെ ആധുനിക ഔഷധമായ ആന്‍ഡ്രിയാമൈസിനേക്കാള്‍ അത്തചക്ക ഫലം ചെയ്യുമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി ഈയിടെ ഒരു കാര്‍ഷിക ആരോഗ്യ പ്രസിദ്ധീകരണം പുറത്ത് വിട്ടിരുന്നു. അത്തപഴത്തിലെ Annonaceous acetogenics എന്ന രാസപദാര്‍ത്ഥമാണ് ഈ ഗുണം പകരുന്നതത്രെ. ബാക്ടീരിയ രോഗങ്ങള്‍, കൃമിശല്യം, ട്യൂമര്‍ തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് അത്തചക്ക ഫലപ്രദമാണ്. ചക്കയ്ക്ക് പുറമെ ഇവയുടെ ഇലയും തണ്ടും കുരുവും ഫലപ്രദമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ മുന്‍കാലങ്ങളില്‍ ധാരാളമുണ്ടായിരുന്ന ഈ ഔഷധകനി കൃഷിയോടുള്ള പൊതു അവഗണനയില്‍ നാടിറങ്ങിയതാണ്. ഇന്ത്യക്ക് പുറമെ കരീബിയന്‍ ദ്വീപുകള്‍,ഹെയ്ത്തി, മലേഷ്യ, മെക്‌സികോ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ അത്തപഴത്തിന് വേരുകളുണ്ട്. വട്ടചൊറി പോലുള്ള ത്വക് രോഗങ്ങള്‍ക്ക് കേരളീയ പാരമ്പര്യ വൈദ്യശാസ്ത്രം ഉത്തമ ഔഷധമായി അത്തപഴത്തെ നിര്‍ദ്ദേശിക്കാറുണ്ട്.

മധുരവും പുളിയും ചേര്‍ന്ന പ്രതേ്യക രുചിയില്‍ ഉള്ള ഈ ചക്കയോട് മലയാളികള്‍ക്ക് സമ്മിശ്ര പ്രതികരണമാണുള്ളത്.

രണ്ട് വര്‍ഷം മുമ്പാണ് വീടിനോട് ചേര്‍ന്ന ഓര്‍ക്കിഡ് ചെടി തോട്ടത്തിനരികില്‍ സഫിയ മുള്ളാത്തയെ വളര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഫലം നല്‍കി തുടങ്ങിയെങ്കിലും അത്തപഴത്തിന്റെ അതിപ്രാധാന്യം അറിഞ്ഞതോടെ വല്ലവര്‍ക്കും ഗുണം ചെയ്യട്ടെ എന്ന പച്ചയാര്‍ന്ന കര്‍ഷക മനസ്സോടെ ഈ വര്‍ഷം പൊന്നുപോലെയാണ് ഇവര്‍ ഇതിനെ കാത്തുസൂക്ഷിക്കുന്നതും പരിചരിക്കുന്നതും.

ഫറോഖ് മണ്ണൂര്‍ വടക്കംപാട്ടെ പാരമ്പര്യ കര്‍ഷകന്‍ മനക്കബേരി അബ്ദുറഹിമാന്റെ മകളാണ് സഫിയ. ഭര്‍ത്താവിന് എറണാകുളത്തെ എഫ് ഐ സി ടി യിലാണ് ജോലി. എന്നാല്‍ സഫിയയുടെ കൃഷിതോട്ടത്തില്‍ രാസവളങ്ങള്‍ക്കോ, രാസ കീടനാശിനികള്‍ക്കോ പ്രവേശനമില്ല. ഭര്‍ത്താവിനോടൊപ്പം നേരത്തെ ആലുവയില്‍ താമസമാക്കിയ നീണ്ടകാലത്ത് എഫ്‌ഐസിടിയുടെ മൂന്ന് ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി വര്‍ഷങ്ങളോളം തുടര്‍ന്ന് നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു അവിടെയും ഈ ഒറ്റയാന്‍ കര്‍ഷക സ്ത്രീ.

നാലുവര്‍ഷമായി ചെട്ടിപ്പടി കുപ്പിവളവില്‍ താമസമാക്കിയ ഇവര്‍ മൂന്ന് പെണ്‍മക്കളെയും കെട്ടിച്ചയക്കുകയും ഭര്‍ത്താവ് എറണാകുളത്ത് താമസമാക്കുകയും ചെയ്തിട്ടും ഒറ്റപ്പെടലിന്റെ മാനസികാവസ്ഥ ഇന്നോളം അനുഭവിച്ചിട്ടില്ല. ടെറസിന് മുകളില്‍ വിരിഞ്ഞ് നില്‍ക്കുന്ന കേബേജ്, കോളിഫ്‌ളവര്‍, വെണ്ട, പടവലം, വഴുതന, പയര്‍ തുടങ്ങിയവയോടൊപ്പം നിറഞ്ഞ് നില്‍ക്കുന്ന പ്രാവിന്‍ കൂട്ടങ്ങളും, മുയല്‍ കൂട്ടങ്ങളും ഉയര്‍ത്തുന്ന ശബ്ദ മാധുര്യവും ചെടികളുടെ വര്‍ണ്ണ മൊട്ടുകളുമെല്ലാം സഫിയയുടെ സുഹൃത്തുക്കളും മക്കളുമാണ്. വീട്ടുമുറ്റത്തെ ആമ്പലപൂക്കുളം ഇവര്‍ ഒറ്റക്ക് നിര്‍മ്മിച്ചതാണ്. വീട്ടു വളപ്പില്‍ നിറഞ്ഞു നില്‍ക്കുന്ന ചെടി ശേഖരങ്ങളുടെ ചട്ടികള്‍ പൂര്‍ണ്ണമായും ഇവര്‍ ഒറ്റക്ക് നിര്‍മ്മിച്ചതും അതിശയോക്തി തന്നെ.

കഠിനാദ്ധ്വാനത്തെ കായിക ആവേശമാക്കി ആവേശത്തിന് പ്രകൃതിയരുളും വിളകളെ കൈനിറയെ വാങ്ങി ബന്ധുക്കള്‍, അയല്‍വാസികള്‍, കൂട്ടുകാര്‍ എന്നിവര്‍ക്ക് സമ്മാനിക്കുമ്പോള്‍ മനസ്സ് നിറഞ്ഞൊഴുകുന്ന സന്തോഷത്തിനും സമാധാനത്തിനും അത്തചക്കയേക്കാള്‍ ഔഷധഗുണം .

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!