Section

malabari-logo-mobile

അരുവിക്കരയില്‍ യുദ്ധം തുടങ്ങി

HIGHLIGHTS : തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പോളിങ്‌ രാവിലെ ഏഴുമണിയോടെ തുടങ്ങി. കനത്ത മഴയായിട്ടും പോളിങ്‌ ആരംഭിച്ചതുമതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയ...

aruvikkara-electionതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പോളിങ്‌ രാവിലെ ഏഴുമണിയോടെ തുടങ്ങി. കനത്ത മഴയായിട്ടും പോളിങ്‌ ആരംഭിച്ചതുമതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്‌ കാണപ്പെടുന്നത്‌. 154 പോളിങ്‌ ബൂത്തുകളിലാണ്‌ വോട്ടിങ്‌ പുരോഗമിക്കുന്നത്‌. വൈകീട്ട്‌ അഞ്ചിന്‌ വോട്ടിങ്‌ അവസാനിക്കും. 30 നാണ്‌ വോട്ടെണ്ണല്‍.

പ്രധാന മത്സരാര്‍ത്ഥികളായ കെ എസ്‌ ശബരീനാഥും(യുഡിഎഫ്‌), എം വിജയകുമാര്‍(എല്‍ഡിഎഫ്‌), ഒ.രാജഗോപാല്‍(ബിജെപി) എന്നിവര്‍ തികഞ്ഞ വിജയപ്രതീക്ഷയില്‍ തന്നെയാണ്‌.

sameeksha-malabarinews

16 സ്ഥാനാര്‍ത്ഥികളാണ്‌ അരുവിക്കരയില്‍ മത്സര രംഗത്തുള്ളത്‌. രണ്ടു ബാലറ്റിങ്‌ യൂണിറ്റുകളുണ്ടാകും. ഒരു യൂണിറ്റില്‍ 16 പേരുകളും രണ്ടാമത്തെ യൂണിറ്റില്‍’നോട്ട’ (ഇവരില്‍ ആരുമല്ല) മാത്രവും. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ഇതാദ്യമായി വോട്ടിങ്‌ യന്ത്രത്തില്‍ ഉണ്ടാകും. പ്രമുഖരായ മൂന്നു സ്ഥാനാര്‍ത്ഥികളും അരുവിക്കരയിലെ വോട്ടര്‍മാരല്ല.

സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ്‌ അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!