Section

malabari-logo-mobile

അരിയല്ലൂരില്‍ ഗവ.യു പി സ്‌കൂളില്‍ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.

HIGHLIGHTS : വള്ളിക്കുന്ന്: അരിയല്ലൂര

വള്ളിക്കുന്ന്: അരിയല്ലൂരില്‍ ഗവ.യുപി സ്‌കൂളില്‍ വീണ്ടും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രിയില്‍ കുട്ടികള്‍ക്ക് കുടിവെള്ളം നല്‍കാനായി നിര്‍മ്മിച്ച ടാങ്കില്‍ നിന്നും വരുന്ന പൈപ്പുകളും ടാപ്പുകളും അക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ ജൂണ്‍ 17 ന് ഇതേ തരത്തില്‍ ഒരു ആക്രമണം ഉണ്ടായപ്പോള്‍ മാറ്റി സഥാപിച്ചവയാണ് ഇവ. ഇത്തവണ ഇവയ്ക്ക് പുറമെ പുതിയ കെട്ടിട നിര്‍മാണത്തിനായുള്ള പണിയായുധങ്ങളും കളവ് പോയിട്ടുണ്ട്. ഇത് നലാംതവണയാണ് സ്‌കൂളിനു നേരെ ഇത്തരം ആക്രമണം ഉണ്ടാകുന്നത്.

ഇതോടെ 742 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ ഉച്ചഭക്ഷണ വിതരണമടക്കം അവതാളത്തിലായിരിക്കുകയാണ്. പരപ്പനങ്ങാടി സബ്ജില്ലയില്‍ തന്നെ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാലയമാണിത്.

sameeksha-malabarinews

നിരവധി തവണ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടും യാതൊരു നടപടിയും കൈകൊള്ളാത്ത പോലീസിന്റെ അനങ്ങാപാറ നയത്തില്‍ അധ്യാപകരും രക്ഷിതാക്കളും, നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്. പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് അടക്കമുള്ള സമരങ്ങളെ കുറിച്ച് ആലോചിച്ചു വരികയാണെന്ന് പിടിഎ കമ്മിറ്റി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!